ഇഖാമ, റീഎൻട്രി, എക്സിറ്റ് വിസകളുടെ കാലാവധി നീട്ടും

By Web TeamFirst Published Mar 28, 2020, 10:56 AM IST
Highlights

തൊഴിലുടമകൾക്ക് തങ്ങളുടെ തൊഴിലാളികളുടെ ഫൈനൽ എക്സിറ്റ് വിസ പാസ്പോർട്ട് വിഭാഗത്തിന്‍റെ അബ്ഷീർ, മുഖീം എന്നീ ഓൺലൈൻ പ്ലാറ്റ് ഫോമുകളിലൂടെ റദ്ദ് ചെയ്യാനും കഴിയും.

റിയാദ്: കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കാലാവധി കഴിയുന്ന ഇഖാമ, എക്സിറ്റ് അല്ലെങ്കില്‍ എൻട്രി ഫൈനൽ എക്സിറ്റ് വിസകൾ എന്നിവയുടെ കാലാവധി സ്വയം നീട്ടി കിട്ടുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. 18/03/2020 (ഹിജ്റ 23/07/1441) നും 30/06/2020 (ഹിജ്റ 09/11/1441) നും ഇടയിൽ കാലാവധി കഴിയുന്ന, തൊഴിൽ വിസക്കാരായ ആളുകളുടെ ഇഖാമകൾക്ക് അടുത്ത മൂന്നുമാസത്തേക്ക് കാലാവധി സ്വയം നീട്ടി കിട്ടും. ഇതിന് ഒരു തരത്തിലുമുള്ള ഫീസ് നൽകണ്ട.

പാസ്പോർട്ട് ഓഫീസിൽ നേരിട്ട് ഹാജരാവുകയും വേണ്ട. 25/02/2020 (01/07/1441)നും 20/03/2020 (25/07/1441)നും ഇടയിൽ ഉപയോഗിക്കാത്ത എക്സിറ്റ് / എൻട്രി വിസകളുടെ കാലാവധി മൂന്നുമാസത്തേക്ക് സ്വയം നീട്ടികിട്ടും. ഇതിനും ഫീസ് നൽകുകയോ പാസ്പോർട്ട് ഓഫീസിൽ നേരിട്ട് ഹാജരാവുകയോ വേണ്ട. 18/03/2020 (23/07/1441) നും 30/06/2020 (09/11/1441) നും ഇടയിൽ ഫൈനൽ എക്സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞാൽ അടുത്ത മൂന്നുമാസത്തേക്ക്, ഒരു ഫീസുമില്ലാതെ തന്നെ സ്വയം നീട്ടികിട്ടും.

തൊഴിലുടമകൾക്ക് തങ്ങളുടെ തൊഴിലാളികളുടെ ഫൈനൽ എക്സിറ്റ് വിസ പാസ്പോർട്ട് വിഭാഗത്തിന്‍റെ അബ്ഷീർ, മുഖീം എന്നീ ഓൺലൈൻ പ്ലാറ്റ് ഫോമുകളിലൂടെ റദ്ദ് ചെയ്യാനും കഴിയും. സൗദിയിലേക്ക് തിരിച്ചുവരാനാവാതെ നാടുകളിൽ കുടുങ്ങിയ ആളുകൾക്ക് എക്സിറ്റ് / എൻട്രി വിസയുടെ കാലാവധി  https://visa.mofa.gov.sa/ExtendReturnedVisa എന്ന ലിങ്കിൽ പുതുക്കാനാവും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!