കൊവിഡ് വാക്‌സിന്‍; കുവൈത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 12 ലക്ഷം കടന്നു

By Web TeamFirst Published Apr 10, 2021, 11:21 PM IST
Highlights

ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് മുന്‍ഗണനാടിസ്ഥാനത്തില്‍ അപ്പോയിന്റ്‌മെന്റ് നല്‍കിയാണ് വാക്‌സിനേഷന്‍ നടത്തുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 12 ലക്ഷം കടന്നു. 12,10,155  പേരാണ് കുത്തിവെപ്പിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും സ്വദേശികളാണ്. ഹവല്ലി ഗവര്‍ണറേറ്റിലാണ് കൂടുതല്‍ ആളുകള്‍ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജഹ്റ ഗവര്‍ണറേറ്റിലാണ് ഏറ്റവും കുറവ് ആളുകള്‍ വാക്സിനേഷന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് മുന്‍ഗണനാടിസ്ഥാനത്തില്‍ അപ്പോയിന്റ്‌മെന്റ് നല്‍കിയാണ് വാക്‌സിനേഷന്‍ നടത്തുന്നത്. അപ്പോയിന്റ്‌മെന്റ് എടുത്തവര്‍ക്ക് മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ബാര്‍കോഡ് പരിശോധിച്ചാണ് വാക്‌സിനേഷനായി കടത്തിവിടുന്നത്. 

click me!