
ദുബായ്: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ യുഎഇയിലുണ്ടായ ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് ചെറുതും വലുതുമായ ആയിരത്തിലധികം അപകടങ്ങളാണ് ദുബായില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ രണ്ട് ദിവസത്തിനുള്ളില്‍ മാത്രം സഹായമഭ്യര്‍ത്ഥിച്ച് 16,000 ഫോണ്‍ വിളികളാണ് ലഭിച്ചതെന്ന് ദുബായ് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച 413 ചെറിയ അപകടങ്ങളാണുണ്ടായത്. 6830 പേരാണ് സഹായം തേടി പൊലീസിനെ വിളിച്ചത്. എന്നാല്‍ കാറ്റടിച്ച ആദ്യ ദിവസമായ ഞായറാഴ്ച 613 അപകടങ്ങളുണ്ടായി. ഇതില്‍ 12 എണ്ണം ഗുരുതരമായ അപകടങ്ങളായിരുന്നു. 9125 പേരാണ് അന്ന് പൊലീസിന്റെ സഹായം തേടിയത്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലും ശൈഖ് സായിദ് റോഡിലും മറ്റ് ഹൈവേകളിലുമാണ് അധിക അപകടങ്ങളും ഉണ്ടായത്.
വെള്ളിയാഴ്ച വരെ മോശം കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കണമെന്ന് പൊലീസ് അറിയിച്ചു. ട്രാഫിക് നിയമങ്ങളും വേഗത നിയന്ത്രണവും കര്‍ശനമായി പാലിക്കുന്നതിനൊപ്പം വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam