ഒമാനില്‍ ആയിരത്തി അഞ്ഞൂറിലധികം പുതിയ രോഗികള്‍

By Web TeamFirst Published Apr 22, 2021, 8:40 PM IST
Highlights

ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 185,278 ആയി. 165,051 പേര്‍ക്ക് ഇതുവരെ രോഗമുക്തി ലഭിച്ചു.

മസ്‌കറ്റ്: കൊവിഡ് 19 ബാധിച്ച് ഒമാനില്‍ ഇന്ന് പതിനാറ് പേര്‍ കൂടി മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. 1,942 പേരാണ് ഒമാനില്‍ ഇതിനകം കൊവിഡ്  മൂലം മരണപ്പെട്ടത്. കഴിഞ്ഞ  24 മണിക്കൂറിനുള്ളില്‍ 1,508 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതിനകം ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 185,278 ആയി. 165,051 പേര്‍ക്ക് ഇതുവരെ രോഗമുക്തി ലഭിച്ചു. കഴിഞ്ഞ ഒരു ദിവസം 107 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 822 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. തീവ്രപരിചരണ വിഭാഗങ്ങളില്‍  266 പേര്‍  ചികിത്സയിലുണ്ട്. 

 

click me!