
റിയാദ്: സൗദി അറേബ്യയില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ അറസ്റ്റിലായത് 16,397 വിദേശികള്‍. ഇഖാമ നിയമം ലംഘിച്ചതിന് 5,793 പേരും 9,145 അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും പേരും അറസ്റ്റിലായി. തൊഴില്‍ നിയമലംഘകരായ 1,459 പേരെയും അധികൃതര്‍ പിടികൂടി.
ഈ മാസം 19നും 25നും ഇടയില്‍ രാജ്യവ്യാപകമായി നടന്ന പരിശോധനയിലാണ് നിയമലംഘകരായ വിദേശികള്‍ പിടിയിലായത്. രാജ്യത്തേക്ക് അതിര്‍ത്തി വഴി നുഴഞ്ഞു കടക്കാന്‍ ശ്രമിച്ച 582 പേരെയും അറസ്റ്റ് ചെയ്തു. നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരില്‍ 45 ശതമാനവും യമന്‍ പൗരന്മാരാണ്. 53 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. സൗദി അറേബ്യയില്‍ നിന്ന അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 11 പേരും പിടിയിലായി. നിയമലംഘകര്‍ക്ക് യാത്ര, താമസസൗകര്യങ്ങള്‍ നല്‍കിയതിന് 17 പേര്‍ അറസ്റ്റിലായി. അടുത്തിടെ നിയമലംഘനങ്ങള്‍ക്ക് നടപടിക്രമങ്ങള്‍ക്ക് വിധേയരായതില്‍ ആകെ 67,886 പുരുഷന്‍മാരും 12,197 സ്ത്രീകളും ഉള്‍പ്പെടുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam