ജനസാഗരമായി മക്ക; ഈ വർഷം ഹജ്ജ് നിർവഹിച്ചത് 17 ലക്ഷത്തിലധികം തീർഥാടകർ

Published : May 30, 2026, 11:05 AM IST
hajj

Synopsis

ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായി 17 ലക്ഷത്തിലധികം തീർഥാടകർ എത്തിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.04% വർധനവ് രേഖപ്പെടുത്തിയപ്പോൾ, മക്ക റൂട്ട് ഇനിഷ്യേറ്റീവ് വഴിയെത്തിയവരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവുണ്ടായി.

റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ പങ്കാളികളാകാൻ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി 17 ലക്ഷത്തിലധികം തീർഥാടകർ എത്തിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ 2.04 ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2025-ൽ ആകെ 1,673,230 പേരായിരുന്നു ഹജ്ജ് നിർവഹിച്ചതെങ്കിൽ, ഈ വർഷം ഇത് 1,707,301 ആയി ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 34,071 തീർഥാടകർ ഈ പ്രാവശ്യം കൂടുതലായി എത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം ആകെ തീർഥാടകരിൽ 1,546,655 പേർ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരും, 160,646 പേർ സൗദി അറേബ്യയിലെ സ്വദേശികളും വിദേശ താമസക്കാരുമാണ് (ഇഖാമ ഉടമകൾ). തീർഥാടകരുടെ യാത്രാനടപടികൾ സുഗമമാക്കുന്നതിനുള്ള ‘മക്ക റൂട്ട് ഇനിഷ്യേറ്റീവ്’ വഴി ഈ വർഷം 388,694 പേർ മക്കയിലെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെടുത്തിയവരുടെ എണ്ണത്തിൽ 23.7 ശതമാനത്തിെൻറ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തീർഥാടകർക്കായുള്ള വിവിധ സേവന സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും പ്രവേശന കവാടങ്ങളിലെ സൗകര്യങ്ങൾ വികസിപ്പിക്കാനും സാധിച്ചതാണ് ഈ വർഷത്തെ നേട്ടമായി വിലയിരുത്തപ്പെടുന്നത്.

പ്രാദേശികവും ആഗോളവുമായ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുമ്പോഴും, തീർഥാടകരുടെ സുരക്ഷയ്ക്കും മികച്ച മുന്നൊരുക്കങ്ങൾക്കും രാജ്യം നൽകുന്ന മുൻഗണനയാണ് ഈ വിജയത്തിന് പിന്നിൽ. സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ, നൂതന ജനക്കൂട്ട നിയന്ത്രണ സംവിധാനങ്ങൾ, സുരക്ഷ-ആരോഗ്യ-ലോജിസ്റ്റിക്സ് വകുപ്പുകൾ തമ്മിലുള്ള മികച്ച ഏകോപനം എന്നിവയിലൂടെ പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കാൻ മന്ത്രാലയത്തിന് സാധിച്ചു. ഹജ്ജ് തീർഥാടനം തികച്ചും കുറ്റമറ്റതും സുരക്ഷിതവുമാക്കുന്നതിനായി വിവിധ സുരക്ഷാ വിഭാഗങ്ങളിൽ നിന്നുള്ളവരടക്കം മൊത്തം 441,049 സന്നദ്ധ സേവകരെയാണ് ഈ വർഷം വിന്യസിച്ചതെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്​കൂട്ടറിൽ കാറിടിച്ച്​ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ബിഗ് ടിക്കറ്റ് ജൂലൈ ആദ്യ ഇ-ഡ്രോയിൽ 100,000 ദിർഹം നാല് പേർ പങ്കിട്ടു