
മസ്‌കറ്റ്: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി കര,വ്യോമ അതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്ന് ഒമാനില്‍ മുന്നൂറിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇതില്‍ 148 വിമാന സര്‍വീസുകള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് വരുന്നതും 159 എണ്ണം ഒമാനില്‍ നിന്ന് പുറപ്പെടുന്നവയുമാണ്.
ഒമാനിലെ ആഭ്യന്ത വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടില്ല. ഒമാന്‍ എയറില്‍ ഈ കാലയളവില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റുകള്‍ മാറ്റി ബുക്ക് ചെയ്യുന്നതിനായി ഒമാന്‍ എയര്‍ കോള്‍ സെന്ററുമായി ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു. അതത് രാജ്യങ്ങളിലെ കോള്‍ സെന്ററുകളിലാണ് ബുക്കിങ് മാറ്റാന്‍ സമീപിക്കേണ്ടത്. ടിക്കറ്റ് മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam