ഹജ്ജ് തീര്‍ത്ഥാടനം; 24 മണിക്കൂറില്‍ നാലര ലക്ഷത്തിലേറെ അപേക്ഷകള്‍

By Web TeamFirst Published Jun 15, 2021, 10:50 PM IST
Highlights

അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 60,000 പേര്‍ക്ക് മാത്രമായിരിക്കും ഇത്തവണ ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമുള്ളതെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. 

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി 24 മണിക്കൂറിനുള്ളില്‍ സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നുമായി 450,000ലേറെ അപേക്ഷകള്‍ ലഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. രജിസ്റ്റര്‍ ചെയ്തവരില്‍ 60 ശതമാനം പുരുഷന്‍മാരും 40 സ്ത്രീകളുമാണ്.

രജിസ്‌ട്രേഷന്‍ 10 ദിവസം നീണ്ടുനില്‍ക്കും. അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 60,000 പേര്‍ക്ക് മാത്രമായിരിക്കും ഇത്തവണ ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമുള്ളതെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 


 

click me!