
റിയാദ്: സൗദിയിലേക്ക് ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി കൊക്കെയ്ൻ കടത്താനുള്ള ശ്രമം കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. ‘മരുന്നുകൾ’ എന്ന് രേഖപ്പെടുത്തിയ ഷിപ്പ്മെൻറിൽ ഒളിപ്പിച്ചാണ് 46.8 കിലോഗ്രാം കൊക്കെയ്ൻ കടത്താൻ ശ്രമിച്ചത്. നായ്ക്കളെ ഉപയോഗിച്ചും മറ്റ് ആധുനിക സംവിധാനങ്ങളിലൂടെയും നടത്തിയ പരിശോധനയിലാണ് കണ്ടയ്നറുടെ ബോഡിക്കുള്ളിൽ വളരെ വിഗ്ധമായി ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തിയയത്. കണ്ടെയ്നറുടെ ഒരു വശത്തെ ചുവരിെൻറ പാളികൾക്കുള്ളിൽ യന്ത്രഭാഗങ്ങൾക്കിടയിലാണ് ഒളിപ്പിച്ചുവച്ചിരുന്നത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി സഹകരിച്ചാണ് പഴുതടച്ച നിലയിലുള്ള കസ്റ്റംസ് പരിശോധന നടത്തുന്നത്. രാജ്യത്തേക്ക് മയക്കുമരുന്നുകളോ അനധികൃത വസ്തുക്കളോ കൊണ്ടുവരുന്നതിനെതിരെ അതോറിറ്റി നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. അത്യാധുനിക ഉപകരണങ്ങളാൽ സജ്‌ജമായ കസ്റ്റംസ് വകുപ്പിൽ യാത്രക്കാരുടെ ശരീര ഭാഷ വായിക്കാനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികൾ തിരിച്ചറിയാനും പരിശീലനം സിദ്ധിച്ച വിദഗ്ധ സംഘമാണുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ