കൊവിഡ് വാക്‌സിന്‍; യുഎഇയില്‍ 80 ശതമാനത്തിലേറെ പേര്‍ രണ്ട് ഡോസും സ്വീകരിച്ചു

By Web TeamFirst Published Sep 18, 2021, 2:27 PM IST
Highlights

ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവര്‍ 91.32  ശതമാനമാണ്. ഫൈസര്‍, സിനോഫാം എന്നിവയുടെ ബൂസ്റ്റര്‍ ഡോസും നല്‍കുന്നുണ്ട്.

അബുദാബി: യുഎഇയില്‍ കൊവിഡ് വാക്‌സിനേഷന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. സെപ്തംബര്‍ 16 വരെയുള്ള കണക്കുകള്‍ പ്രകാരം ജനസംഖ്യയിലെ 80.29 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് കഴിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവര്‍ 91.32  ശതമാനമാണ്. ഫൈസര്‍, സിനോഫാം എന്നിവയുടെ ബൂസ്റ്റര്‍ ഡോസും നല്‍കുന്നുണ്ട്. 60 വയസ്സ് കഴിഞ്ഞവര്‍ക്കും രോഗികള്‍ക്കും ബുക്കിങ് ഇല്ലാതെ വിവിധ വാക്‌സിനേഷന്‍ കേന്ദ്രങ്ങളെത്തി വാക്‌സിന്‍ സ്വീകരിക്കാനുള്ള അവസരവുമുണ്ട്. നിലവില്‍ 12 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നത്. അതേസമയം ദുബൈ എക്‌സ്‌പോ 2020 വേദി സന്ദര്‍ശിക്കുന്ന 18 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കൊവിഡ് നെഗറ്റീവ് ഫലമോ ഹാജരാക്കണം. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!