മൂന്നരലക്ഷത്തിലേറെ രോഗമുക്തരുമായി കൊവിഡ് പ്രതിരോധത്തില്‍ മുന്നേറി സൗദി

By Web TeamFirst Published Dec 11, 2020, 10:50 PM IST
Highlights

236 പേരാണ് പുതുതായി രോഗമുക്തി നേടിയത്.  അതെസമയം 168 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡിനെതിരായ പോരാട്ടം വിജയകരമായി മുന്നേറുന്നു. ഇതുവരെ കൊവിഡ് ബാധിച്ചവരില്‍ മൂന്നര ലക്ഷത്തിേലറെ ആളുകള്‍ സുഖം  പ്രാപിച്ചു. ഇന്ന് ആരോഗ്യ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ആകെ കൊവിഡ് മുക്തരുടെ എണ്ണം 350108 ആയി. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 359583  ആണ്.

വൈറസ്  ബാധിതരായി രാജ്യത്ത് ഇനി ബാക്കിയുള്ളത് 3452 പേര്‍ മാത്രമാണ്. ഇതില്‍ 526 പേരുടെ സ്ഥിതി മാത്രമേ ഗുരുതരാവസ്ഥയിലുള്ളൂ. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ  തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.4 ആയി ഉയര്‍ന്നു. 236 പേരാണ് പുതുതായി രോഗമുക്തി നേടിയത്.  അതെസമയം 168 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധയിടങ്ങളില്‍ 11 പേര്‍ മരിച്ചു. ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ് തികരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 45, മക്ക 35, കിഴക്കന്‍ പ്രവിശ്യ 27, മദീന 24, അസീര്‍  13, ഖസീം 9, തബൂക്ക് 6, നജ്‌റാന്‍ 4, ഹാഇല്‍ 3, അല്‍ജൗഫ് 1, ജീസാന്‍ 1.
 

click me!