രണ്ടു ലക്ഷത്തിലധികം ഡോസ് ഫൈസര്‍ വാക്‌സിന്‍ കൂടി ഒമാനിലെത്തി

By Web TeamFirst Published Jun 7, 2021, 8:55 AM IST
Highlights

ഒമാനില്‍ ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ ലഭിച്ചവര്‍ക്കായി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച മുതല്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു.

മസ്‌കറ്റ്: കൊവിഡ് വാക്സിന്‍റെ പുതിയ ബാച്ച് ഞായറാഴ്ച വൈകിട്ട് ഒമാനിലെത്തിയതായി ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഫൈസര്‍-ബയോടെക് വാക്‌സിന്‍റെ  210,000 ഡോസുകളടങ്ങിയ പുതിയ ബാച്ചാണ് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. 

ഒമാനില്‍ ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ ലഭിച്ചവര്‍ക്കായി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച മുതല്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. 60 വയസ്സിന് മുകളിലുള്ളവര്‍ക്കും ഗുരുതരമായ ആരോഗ്യസ്ഥിതിയുള്ളവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന വാക്‌സിനേഷന്‍ ക്യാമ്പയിന് പുറമെ  ഈ വര്‍ഷം തന്നെ ജനസംഖ്യയുടെ 70 ശതമാനത്തോളം പ്രതിരോധ വാക്‌സിന്‍ നല്‍കുവാനാണ് ഒമാന്‍  ലക്ഷ്യമിടുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!