ഓവർസിസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ ചിത്രരചന മത്സരം 'നിറക്കൂട്ട് 2025' സംഘടിപ്പിച്ചു

Published : Apr 10, 2025, 06:09 PM IST
ഓവർസിസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ ചിത്രരചന മത്സരം 'നിറക്കൂട്ട് 2025' സംഘടിപ്പിച്ചു

Synopsis

ഓവർസിസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം 'നിറക്കൂട്ട് 202'5 മത്സരം സംഘടിപ്പിച്ചു. 

കുവൈത്ത് സിറ്റി: അറിവിനൊപ്പം കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ഓവർസിസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം 'നിറക്കൂട്ട് 202'5 കുവൈത്തിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ വെച്ച് നടത്തി. മൂന്ന് ഗ്രൂപ്പുകളായി തിരിച്ച മത്സരത്തിൽ നൂറിൽപ്പരം കുട്ടികൾ പങ്കെടുത്തു. 

കാലഘട്ടത്തിന്‍റെ സങ്കീർണതകളിൽ ഇന്നത്തെ തലമുറ നേരിടുന്ന വെല്ലുവിളികളെ വിഷയമാക്കിയ ചിത്രരചനാ മത്സരത്തിൽ സീനിയർ വിഭാഗം (8-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾ) ഒന്നാം സ്ഥാനം മെറിൻ ബിജുവും, രണ്ടാം സ്ഥാനം എസ്തേർ ഡിജ്ഞനും, മൂന്നാം സ്ഥാനം ഐഡ ഹിഷാം എന്നിവരും, ജൂനിയർ (5-ാം ക്ലാസ് മുതൽ 7-ാം ക്ലാസ് വരെയുള്ള കുട്ടികൾ) വിഭാഗത്തിൽ ഒന്നാം സ്ഥാനം ഇവാന ബസന്ത്, രണ്ടാം സ്ഥാനം എഞ്ചിലീന സാറ അജയും, മൂന്നാം സ്ഥാനം സച്ചിൻ കോലാഞ്ചിയും സബ്ജൂനിയർ (2-ാം ക്ലാസ് മുതൽ 4-ാം ക്ലാസ് വരെയുള്ള കുട്ടികൾ) വിഭാഗത്തിൽ ഒന്നാം സ്ഥാനം ധ്യാൻ കൃഷ്ണയും, രണ്ടാം സ്ഥാനം സെറ ആൻ ജിയോയും, മൂന്നാം സ്ഥാനം ഹന്ന അനിസ് ഷിന്റോയും കരസ്ഥമാക്കി.

മുതിർന്നവർക്കായി ഒരുക്കിയ ഓപ്പൺ കൺവാസിൽ കലാമൂല്യമുള്ള ചിത്രരചനകളാണ് മത്സരാർഥികൾ നടത്തിയത്. സബ് ജൂനിയർ വിഭാഗത്തിൽ വിജയികൾക്ക് ട്രോഫികൾ നൽകിയതോടൊപ്പം പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും നൽകി. ഒ ഐ സി സി എറണാകുളം ജില്ല പ്രസിഡണ്ട്  സാബു പൗലോസിൻറെ അധ്യക്ഷതയിൽ  ചേർന്ന ചിത്രരചനാ മത്സരത്തിന്റെ സമാപനചടങ്ങിൽ  നാഷണൽ പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര വിജയികളെ പ്രഖ്യാപിക്കുകയും ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ