
ദില്ലി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമ പാതയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാകിസ്ഥാന്‍ സിവില്‍ വ്യോമയാന അതോരിറ്റി അഞ്ചാം തവണയും നീട്ടി. ജൂലൈ 26 വരെ വിലക്ക് തുടരുമെന്നും അപ്പോഴത്തെ സ്ഥിതിഗതികള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നുമാണ് വെള്ളിയാഴ്ച പാകിസ്ഥാന്‍ അധികൃതര്‍ അറിയിച്ചത്.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതോടെയാണ്, പാകിസ്ഥാന്‍ കഴിഞ്ഞ ഫെബ്രുവരി 26ന് വ്യോമപാത അടച്ചത്. പിന്നീട് മാര്‍ച്ചില്‍ വ്യോമപാത ഭാഗികമായി തുറന്നെങ്കിലും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക് തുടര്‍ന്നു. അതേസമയം പാകിസ്ഥാന്റെ പഞ്ച്ഗൂര്‍ വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തുറന്നുകൊടുത്തിട്ടുണ്ടെന്നും എയര്‍ ഇന്ത്യ ഇപ്പോള്‍ തന്നെ ഇതുവഴി സര്‍വീസ് നടത്തുന്നുണ്ടെന്നും പാകിസ്ഥാന്‍ സിവില്‍ വ്യോമയാന അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞമാസം കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‍കെകില്‍ നടന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവിഐപി വിമാനത്തിന് പാകിസ്ഥാന്‍ വ്യോമപാത ഉപയോഗിക്കാനുള്ള പ്രത്യേക അനുമതി നല്‍കിയിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കേണ്ടെന്നായിരുന്നു ഇന്ത്യയുടെ തീരുമാനം.
Read more... പാക്കിസ്ഥാന്‍റെ ആകാശവിലക്ക്, എയര്‍ ഇന്ത്യക്ക് ഒരു ദിവസം അധികച്ചെലവ് 13 ലക്ഷം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam