അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസിക്ക് 24 കോടി സമ്മാനം

Published : Aug 03, 2022, 09:59 PM ISTUpdated : Aug 03, 2022, 10:05 PM IST
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസിക്ക് 24 കോടി സമ്മാനം

Synopsis

അബുദാബിയില്‍ താമസിക്കുന്ന പാകിസ്ഥാന്‍ പൗരനായ റഷീദ് മന്‍സൂര്‍ മന്‍സൂര്‍ അഹ്‍മദ് ജൂലൈ 23ന് വാങ്ങിയ 037909 എന്ന നമ്പറിലുള്ള ടിക്കറ്റാണ് 24 കോടിയുടെ ഗ്രാന്റ് പ്രൈസിന് അര്‍ഹമായത്.

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസിക്ക് 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. ബുധനാഴ്ച രാത്രി നടന്ന ഡ്രീം 12 മില്യന്‍ 242 സീരിസ് നറുക്കെടപ്പില്‍ പാകിസ്ഥാന്‍ പൗരനായ റഷീദ് മന്‍സൂര്‍ മന്‍സൂര്‍ അഹ്‍മദാണ് ഒന്നാം സമ്മാനം സ്വന്തമാക്കിയത്. അബുദാബിയില്‍ താമസിക്കുന്ന അദ്ദേഹം ജൂലൈ 23ന് വാങ്ങിയ 037909 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഗ്രാന്റ് പ്രൈസിന് അര്‍ഹമായത്.

ബിഗ് ടിക്കറ്റ് സ്റ്റോറിലൂടെ നേരിട്ടാണ് റഷീദ് മന്‍സൂര്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് സ്വന്തമാക്കിയത്. ബിഗ് ടിക്കറ്റ് അവതാരകരായ റിച്ചാര്‍ഡും ബുഷ്റയും നറുക്കെടുപ്പ് വേദിയില്‍ വെച്ചുതന്നെ സമ്മാന വിവരം അദ്ദേഹത്തെ അറിയിച്ചു. എന്നാല്‍ പൂര്‍ണമായും വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്ന അദ്ദേഹത്തോട് ഔദ്യോഗിക വെബ്‍സൈറ്റില്‍ പരിശോധിച്ച് വിജയം ഉറപ്പാക്കാന്‍ സംഘാടകര്‍ നിര്‍ദേശിക്കുകയായിരുന്നു. 

റാസല്‍ഖൈമയില്‍ താമസിക്കുന്ന പ്രവാസി മലയാളി സജികുമാര്‍ സുകുമാരനാണ് 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം ലഭിച്ചത്. ജൂലൈ 25ന് ബിഗ് ടിക്കറ്റ് വെബ്‍സൈറ്റിലൂടെ എടുത്ത 217852 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. പാകിസ്ഥാന്‍ പൗരനായ തൗസീഫ് അക്തര്‍ ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം നേടി. ജൂലൈ 29ന് ഓണ്‍ലൈനിലൂടെ എടുത്ത 129275 നമ്പര്‍ ടിക്കറ്റാണ് അദ്ദേഹത്തെ സമ്മാനാര്‍ഹനാക്കിയത്. 

ഇന്ത്യക്കാരനായ മുഹമ്മദ് നിസാറിനാണ് ഇന്നത്തെ നറുക്കെടുപ്പില്‍ നാലം സമ്മാനം ലഭിച്ചത്. ജൂലൈ 26ന് വെബ്‍സൈറ്റിലൂടെ എടുത്ത  172960 എന്ന നമ്പറിലെ ടിക്കറ്റിലൂടെ 50,000 ദിര്‍ഹമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ന് നടന്ന ഡ്രീം കാര്‍ സീരിസ് 20 നറുക്കെടുപ്പില്‍ ഫിലിപ്പൈന്‍സ് പൗരനായ ഷാരോണ്‍ കാബെല്ലോ വിജയിയായി. 016827 എന്ന നമ്പറിലെ ടിക്കറ്റിലൂടെ ബി.എം.ഡബ്ല്യൂ കാര്‍ അദ്ദേഹത്തിന് സ്വന്തമായി.

Read also: വിജയിയെ കാത്തിരിക്കുന്നത് 42 കോടി; ജീവിതം മാറിമറിയുന്ന പുതിയ നറുക്കെടുപ്പ് പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വാദിയിൽ കുളിക്കാനിറങ്ങിയ പ്രവാസി മലയാളി യുവാവ് മുങ്ങി മരിച്ചു
'സ്ത്രീകൾ ശക്തിയുടെയും സൗന്ദര്യത്തിന്‍റെയും മൂർത്തീഭാവം'; റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഐശ്വര്യ റായ്