സൗദിയിൽ മോഷണം പതിവാക്കിയ പാകിസ്ഥാനി പിടിയിൽ; മൂന്നരകോടിയിലധികം രൂപയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു

Published : Oct 20, 2019, 11:52 PM ISTUpdated : Oct 21, 2019, 12:28 AM IST
സൗദിയിൽ മോഷണം പതിവാക്കിയ പാകിസ്ഥാനി പിടിയിൽ; മൂന്നരകോടിയിലധികം രൂപയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു

Synopsis

റിയാദ് പൊലീസ് കുറ്റന്വേഷണ വിഭാഗം ഇയാളെ നിരന്തരം നിരീക്ഷിച്ച് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.  13 കവർച്ചകൾ നടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു

റിയാദ്: മോഷണം പതിവാക്കിയ പാകിസ്ഥാനി റിയാദിൽ പിടിയിലായി. ടെലികമ്യൂണിക്കേഷൻ കന്പനികളുടെ ഇലക്ട്രോണിക് ടവറുകളുടെ ഭാഗങ്ങൾ മോഷ്ടിച്ച കുറ്റത്തിനാണ് റിയാദ് പൊലീസ് ഇയാളെ പിടികൂടിയത്. 30 വയസിന് മുകളിൽ പ്രായമുള്ള ഇയാൾ മൊബൈൽ ടവറുകളുടെ പ്രധാന ഭാഗങ്ങൾ, വാഹനങ്ങളുടെ ബാറ്റികൾ തുടങ്ങിയവ മോഷ്ടിച്ച് വിൽപന നടത്തിവരികയായിരുന്നു.

വിവരം ലഭിച്ചതിനെ തുടർന്ന് റിയാദ് പൊലീസ് കുറ്റന്വേഷണ വിഭാഗം ഇയാളെ നിരന്തരം നിരീക്ഷിച്ച് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. ഇത്തരത്തിൽ 13 കവർച്ചകൾ നടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചതായും മോഷ്ടിച്ചെടുത്ത സാധനങ്ങൾക്ക് എല്ലാം കൂടി 19,22,000 റിയാൽ (3.64 കോടി) വില വരുമെന്നും റിയാദ് പൊലീസ് വക്താവ് ലെ-ഫ്റ്റനൻറ് കേണൽ ഷാക്കിർ ബിൻ സുലൈമാൻ അൽതുവൈജരി അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ മഞ്ഞുപെയ്യുന്നു, വെള്ളപ്പരവതാനി വിരിച്ച മരുഭൂമി കൗതുക കാഴ്ചയാകുന്നു
സൗദിക്കും ഇന്ത്യക്കുമിടയിൽ സഞ്ചരിക്കാൻ ഔദ്യോഗിക പാസ്പോർട്ടുള്ളവർക്ക് വിസ വേണ്ട, ഇളവ് നൽകി കരാർ