
റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് റിയാദില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കൊല്ലം സ്വദേശി മോഹനന്‍ പുരുഷോത്തമനെ നാട്ടിലെത്തിച്ചു. റിയാദ് ബദീഅയില്‍ 30 വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന മോഹനന്‍ താമസസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. കൃത്യസമയത്ത് സുഹൃത്തുക്കള്‍ ശുമൈസി ആശുപത്രിയില്‍ എത്തിച്ചത് കാരണമാണ് ജീവന്‍ രക്ഷിക്കാനായത്.
ശുമൈസി ആശുപത്രിയിലെ 13 ദിവസത്തെ ചികിത്സക്ക് ശേഷം യാത്രാരേഖകള്‍ ശരിയാക്കി കഴിഞ്ഞ ദിവസം അദ്ദേഹത്തെ തുടര്‍ചികിത്സക്കായി നാട്ടിലെത്തിച്ചു. കേളി ജീവകാരുണ്യ വിഭാഗം ആക്ടിങ് കണ്‍വീനര്‍ മധു പട്ടാമ്പിയുടെ നേതൃത്വത്തില്‍ ബദീഅയിലെ സഫ ഹോട്ടല്‍ ഉടമ ഷഹാബുദ്ദീന്‍, മോഹനെന്റ ബന്ധുവായ രതീഷ്, കേളി ബദീഅ ഏരിയാകമ്മിറ്റി അംഗങ്ങള്‍ എന്നിവരാണ് മോഹനനെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഭാഗവാക്കായത്. പിതാവിനെ നാട്ടില്‍ എത്തിക്കാന്‍ സഹായിച്ച കേളി കലാസാംസ്‌കാരിക വേദിക്കും ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്കും കൂടെ അനുഗമിച്ച ഷാജഹാന്‍ ഷംസുദീനും മകന്‍ വിഘ്നേഷ് മോഹന്‍ നന്ദി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam