ഡ്രൈവറുടെ അശ്രദ്ധ; വാഹനാപകടത്തില്‍ മകന്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം

By Web TeamFirst Published Feb 18, 2021, 3:23 PM IST
Highlights

എതിര്‍ ദിശയില്‍ വന്ന വാഹനത്തിന്റെഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ട്രാഫിക് കോടതി കണ്ടെത്തി. ഇതേ തുടര്‍ന്ന് മരണപ്പെട്ട യുവാവിന്റെ മാതാപിതാക്കള്‍ 513,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വാഹനത്തിന്റെ ഡ്രൈവര്‍, ഇന്‍ഷുറന്‍സ് കമ്പനി എന്നിവര്‍ക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.

അബുദാബി: വാഹനാപകടത്തില്‍ മകനെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് 150,000 ദിര്‍ഹം(ഏകദേശം 30 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ അബുദാബി അപ്പീല്‍സ് കോടതി ഉത്തരവ്. 20കാരനായ യുവാവ് ഓടിച്ച കാറില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് തന്നെ യുവാവ് മരണപ്പെട്ടു.

എതിര്‍ ദിശയില്‍ വന്ന വാഹനത്തിന്റെഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ട്രാഫിക് കോടതി കണ്ടെത്തി. ഇതേ തുടര്‍ന്ന് മരണപ്പെട്ട യുവാവിന്റെ മാതാപിതാക്കള്‍ 513,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വാഹനത്തിന്റെ ഡ്രൈവര്‍, ഇന്‍ഷുറന്‍സ് കമ്പനി എന്നിവര്‍ക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. അവിവാഹിതനായ മകനായിരുന്നു പ്രായമായ തങ്ങളെ സംരക്ഷിച്ചിരുന്നതെന്ന് മാതാപിതാക്കള്‍ കോടതിയെ അറിയിച്ചു. 

കേസ് പരിഗണിച്ച അബുദാബി പ്രാഥമിക കോടതി വാഹനത്തിന്റെ ഡ്രൈവറും ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്ന് 20,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചു. എന്നാല്‍ പരാതിക്കാരായ മാതാപിതാക്കള്‍ അപ്പീല്‍സ് കോടതിയെ സമീപിച്ചു. ഇതോടെ ഇവര്‍ക്ക് 150,000  ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ അപ്പീല്‍സ് കോടതി ഉത്തരവിടുകയായിരുന്നു. കൂടാതെ കോടതി നടപടിക്രമങ്ങളുടെ ചെലവും എതിര്‍ കക്ഷികള്‍ വഹിക്കണം. 

click me!