ഒമാൻ മന്ത്രിസഭാ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അന്തരിച്ചു. രാജ്യത്തിന് വേണ്ടി ജീവിതകാലം മുഴുവൻ സേവനം ചെയ്ത വ്യക്തിയാണ് സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് എന്ന് റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു.

മസ്കറ്റ്: ഒമാൻ സുൽത്താനേറ്റിലെ മന്ത്രിസഭാ കൗൺസിലിന്റെ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് അന്തരിച്ചതായി റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. രാജ്യത്തിന് വേണ്ടി ജീവിതകാലം മുഴുവൻ സേവനം ചെയ്ത വ്യക്തിയാണ് സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് എന്ന് റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തിന്‍റെ ആധുനിക ചരിത്രത്തിൽ സുപ്രധാനമായ പങ്ക് വഹിച്ച നേതാവായിരുന്നു സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സയീദ്. ഒമാനിലെ നവോത്ഥാന കാലഘട്ടത്തിന്‍റെ തുടക്കം മുതൽ തന്നെ അദ്ദേഹം ഭരണനിർവഹണ മേഖലയിൽ സജീവമായി പ്രവർത്തിച്ചു. ദീർഘകാലം രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി സമർപ്പിതമായി സേവനം അനുഷ്ഠിച്ച അദ്ദേഹം, ഒമാന്‍റെ ഭരണ–വികസന യാത്രയിൽ നിർണായക സാന്നിധ്യമായിരുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി നടത്തിയ അദ്ദേഹത്തിന്‍റെ സമർപ്പിത സേവനം ഒമാൻ ജനത എപ്പോഴും നന്ദിയോടെ ഓർക്കുമെന്ന് ദിവാൻ ഓഫ് കോർട്ട് അറിയിച്ചു.

Scroll to load tweet…