കുവൈത്തിലെ ഭാഗിക കര്‍ഫ്യൂ ഈ മാസം അവസാനത്തോടെ പിന്‍വലിക്കും

By Web TeamFirst Published Aug 21, 2020, 9:45 PM IST
Highlights

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങിൽ കൂടുതൽ ഇളവ് വരുത്തി കുവൈത്ത്.  മാര്‍ച്ച് മാസം മുതല്‍ ഘട്ടം ഘട്ടമായാണ് കുവൈത്തിൽ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. 

കുവൈത്ത് സിറ്റി: കൊവിഡ് കാരണമായി കുവൈത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ഭാഗിക കര്‍ഫ്യൂ ഈ മാസം അവസാനത്തോടെ പൂർണ്ണമായി പിൻവലിക്കും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവിൽ രാത്രി ഒൻപത് മുതൽ രാവിലെ മൂന്ന് വരെയാണ് കർഫ്യൂ നിലവിലുള്ളത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങിൽ കൂടുതൽ ഇളവ് വരുത്തി കുവൈത്ത്.  മാര്‍ച്ച് മാസം മുതല്‍ ഘട്ടം ഘട്ടമായാണ് കുവൈത്തിൽ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. രോഗ വ്യാപനം കുറയുന്നതിന്റെ അടിസ്ഥാനത്തില്‍ പല തവണയായി കര്‍ഫ്യൂ സമയം കുറച്ച് കൊണ്ടുവന്നിരുന്നു. നിലവിൽ രാത്രി ഒന്‍പത് മണി മുതൽ പുലര്‍ച്ചെ മൂന്ന് മണി വരെയാണ് കർഫ്യൂ നിലവിലുള്ളത്. ഇതാണ് ഈ മാസം അവസാനത്തോടെ ഇല്ലാതാകുന്നത്. 

ഇതോടെ കുവൈത്തിൽ കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന ഭൂരിഭാഗം നിയന്ത്രണങ്ങും നീങ്ങും. കര്‍ഫ്യൂ ഒഴിവാക്കാന്‍ തീരുമാനിച്ചെങ്കില്ലും വിവാഹം പോലുള്ള ഒത്തുചേരലുകള്‍ക്ക് മറ്റും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് തുടരും. കൂടാതെ മറ്റ് ആഘോഷ പരിപാടികൾക്കും നിയന്ത്രണമുണ്ട്. ഓഡിറ്റോറിയങ്ങൾ, സിനിമാ തീയേറ്ററ്റുകൾ എന്നിവ തുടര്‍ന്നും അടഞ്ഞ് കിടക്കും.

click me!