1,300 വര്‍ഷം പഴക്കം; ബഹ്റൈനിൽ ക്രിസ്ത്യന്‍ പള്ളിയുടെ ഭാഗങ്ങള്‍ കണ്ടെത്തി

Published : Jul 17, 2024, 05:17 PM ISTUpdated : Jul 17, 2024, 05:19 PM IST
1,300 വര്‍ഷം പഴക്കം; ബഹ്റൈനിൽ ക്രിസ്ത്യന്‍ പള്ളിയുടെ ഭാഗങ്ങള്‍ കണ്ടെത്തി

Synopsis

ക്രിസ്തുമതം ഇന്ന് സാധാരണയായി ഗൾഫുമായി ബന്ധപ്പെട്ടതല്ലെങ്കിലും ഏഷ്യയില്‍ ശക്തമായിരുന്ന ക്രിസ്തുമത വിഭാഗമായിരുന്ന നെസ്റ്റോറിയൻ ചർച്ചിന്‍റെ ഭാഗമായിരുന്നു ഈ നിര്‍മ്മിതിയെന്നാണ് കണക്കാക്കുന്നത്.

മനാമ: ബഹ്റൈനില്‍ 1,300 വര്‍ഷം പഴക്കമുള്ള പുരാതന ക്രിസ്ത്യന്‍ പള്ളിയുടെ ഭാഗങ്ങള്‍ കണ്ടെത്തി. ബ്രിട്ടീഷ് പുരാവസ്തു ഗവേഷകരാണ് ബഹ്റൈനിലെ സമാഹിജില്‍ ക്രിസ്ത്യന്‍ പള്ളി കണ്ടെത്തിയത്. ഈ സുപ്രധാന കണ്ടെത്തൽ അറേബ്യൻ ഗൾഫ് മേഖലയിലെ അറിയപ്പെടുന്ന ആദ്യകാല ക്രിസ്ത്യൻ കെട്ടിടങ്ങളിലൊന്നാണ്. എഡി നാലാം നൂറ്റാണ്ടിലേതാണ് ഇത്.

ക്രിസ്തുമതം ഇന്ന് സാധാരണയായി ഗൾഫുമായി ബന്ധപ്പെട്ടതല്ലെങ്കിലും ഏഷ്യയില്‍ ശക്തമായിരുന്ന ക്രിസ്തുമത വിഭാഗമായിരുന്ന നെസ്റ്റോറിയൻ ചർച്ചിന്‍റെ ഭാഗമായിരുന്നു ഈ നിര്‍മ്മിതിയെന്നാണ് കണക്കാക്കുന്നത്. ആധുനിക ബഹ്‌റൈനിലെ നെസ്‌റ്റോറിയൻ സാന്നിധ്യത്തിന്‍റെ ആദ്യ തെളിവായാണ് ഈ കണ്ടെത്തലിനെ അടയാളപ്പെടുത്തുന്നത്. ഏകദേശം 300 വർഷങ്ങൾക്ക് ശേഷം ഇസ്ലാം മതത്തിലേക്കുള്ള വ്യാപകമായ പരിവർത്തനത്തിന് മുമ്പ് ഈ കെട്ടിടം ഒരു പ്രാദേശിക ബിഷപ്പിന്‍റെ വസതിയായി പ്രവർത്തിച്ചിരുന്നുവെന്നും സൂചനയുണ്ട്.

ഈ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളുടെ റേഡിയോകാർബൺ ഡേറ്റിങ് സൂചിപ്പിക്കുന്നത് എഡി നാലാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിന്‍റെ മധ്യത്തിനും ഇടയിലാണ് അധിനിവേശം നടത്തിയിരുന്നതെന്നാണ്. ജനങ്ങൾ ഇസ്‌ലാം മതം സ്വീകരിച്ചതോടെ ഈ സ്ഥലം ഉപേക്ഷിക്കപ്പെട്ടതാകാമെന്നുമാണ് ഗവേഷകരുടെ അനുമാനം. ഒരു ക്രിസ്ത്യൻ പള്ളി ആയിരുന്നതിന്റെ സൂചകമായി മൂന്ന് കുരിശുകൾ ഇവിടെ കാണിക്കുന്നുണ്ട്. ഇവയില്‍ രണ്ടെണ്ണം കെട്ടിടത്തെ അലങ്കരിച്ചിരിക്കുന്നു. 

Read Also - ആരാധകരെ ഞെട്ടിച്ച് ദുബൈ ഭരണാധികാരിയുടെ മകൾ ശൈഖ മഹ്റ; വൈറലായി പുതിയ പോസ്റ്റ്, വിവാഹമോചനത്തിലേക്കെന്ന് സൂചന

ഈ സ്ഥലത്ത് അടുക്കള, ഡൈനിംഗ് ഏരിയ, ലിവിംഗ് ക്വാർട്ടേഴ്സ് എന്നിങ്ങനെ വിവിധ മുറികളും ഉള്‍പ്പെടുന്നുണ്ട്. മൂന്ന് പ്ലാസ്റ്റർ കുരിശുരൂപങ്ങളും ക്രിസ്ത്യൻ ഗ്രാഫിറ്റികളും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് പണ്ട് ഒരു മതപരമായ സ്ഥലമായി ഉപയോഗിച്ചതിനെ സൂചിപ്പിക്കുന്നു. കൂടാതെ, സസാനിയൻ സാമ്രാജ്യത്തിൽ നിന്നുള്ള ചെമ്പ് നാണയങ്ങൾ, മൺപാത്രങ്ങൾ തുടങ്ങിയ കണ്ടെത്തലുകൾ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തെയും സൂചിപ്പിക്കുന്നു.

Asianet News Live 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം