
ദുബൈ: വിമാനത്തില്‍ വെച്ച് എയര്‍ ഹോസ്റ്റസിനെ അപമാനിച്ചെന്ന പരാതിയില്‍ യാത്രക്കാരന്‍ അറസ്റ്റിലായി. ദുബൈയില്‍ നിന്നുള്ള അമൃത്‍സറിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. മദ്യ ലഹരിയില്‍ ഇയാള്‍ എയര്‍ ഹോസ്റ്റസുമായി തര്‍ക്കിക്കുകയും അവരെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‍തുവെന്നാണ് പരാതി.
പഞ്ചാബിലെ ജലന്തറിലുള്ള കോട്‍ലി സ്വദേശി രജീന്ദര്‍ സിങാണ് അറസ്റ്റിലായത്. എയര്‍ ഹോസ്റ്റസിനോട് കയര്‍ത്ത് സംസാരിക്കുകയും ശേഷം അവരെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‍തുവെന്നാണ് ആരോപണം. എയര്‍ ഹോസ്റ്റസ് വിവരം വിമാനത്തിലെ മറ്റ് ജീവനക്കാരെ വിവരമറിയിച്ചു. പിന്നീട് വിമാനക്കമ്പനിയുടെ അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്‍തു. വിമാനം അമൃത്‍സര്‍ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്‍ട്ര വിമാനത്തില്‍ ഇറങ്ങിയ ഉടനെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‍തു. സ്‍ത്രീകളെ അപമാനിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 509 വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam