
മസ്‍കത്ത്: ഒമാനില്‍ നിന്ന് എയര്‍ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യന്നവരുടെ ക്യാബിന്‍ ബാഗേജ് എട്ട് കിലോഗ്രാമിന് മുകളിലുണ്ടെങ്കില്‍ അധികം പണം ഈടാക്കുമെന്ന് കമ്പനി അറിയിച്ചു. ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ അടക്കം ഹാന്റ് ബാഗേജില്‍ പരമാവധി എട്ട് കിലോഗ്രാം മാത്രമേ സൗജന്യമായി അനുവദിക്കൂ എന്ന് കഴിഞ്ഞ ദിവസം എയര്‍ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒമാനില്‍ നിന്ന് ആരംഭിക്കുന്ന വിമാനങ്ങളില്‍ ഈ തീരുമാനം ഉടനടി പ്രബല്യത്തില്‍ വന്നതായും അറിയിച്ചിട്ടുണ്ട്.
ഹാന്റ് ബാഗേജില്‍ അധികമുള്ള ഓരോ കിലോഗ്രാമിനും ആറ് ഒമാനി റിയാല്‍ വീതം ഈടാക്കും. കണക്ഷന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഓരോ വിമാനത്തിനും ഈ തുക നല്‍കണം. ട്രാന്‍സിറ്റ് പോയിന്റില്‍ വെച്ചായിരിക്കും ഇങ്ങനെ പണം ഈടാക്കുന്നത്. അധികം പണം നല്‍കിയാലും പരമാവധി 10 കിലോഗ്രാമിലധികം ക്യാബിന്‍ ബാഗേജ് അനുവദിക്കില്ല. ഡ്യൂട്ടി ഫ്രീ സാധനങ്ങള്‍ ഉള്‍പ്പെടെയാണിത്. ക്യാബിന്‍ ബാഗേജിന് 10 കിലോഗ്രാമിലധികം ഭാരമുണ്ടെന്ന് കണ്ടെത്തിയാല്‍ അത് ചെക്ക് ഇന്‍ ബാഗേജിനൊപ്പം നല്‍കേണ്ടിവരും. ഹാന്റ് ബാഗേജിന് 55 സെ.മി ഉയരം x 35 സെ.മി നീളം x 25 സെ.മി ഘനം എന്നിവയാണ് പരമാവധി അനുവദിക്കപ്പെട്ടിരിക്കുന്ന അളവ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam