സൗദിയിലും പാസ്‍പോര്‍ട്ട് സേവാ പദ്ധതി; പ്രവാസികള്‍ ഇനി ഓണ്‍ലൈനായി അപേക്ഷിക്കണം

By Web TeamFirst Published Mar 1, 2019, 10:45 PM IST
Highlights

പാസ്പോർട്ട് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള അപേക്ഷകൾ സൗദി അറേബ്യയിലെ പ്രവാസികള്‍ ഓൺലൈനായി സമർപ്പിച്ചാൽ മാത്രമേ ഇനി മുതൽ സേവനം ലഭിക്കൂ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജ്യത്ത് പാസ്പോര്‍ട്ട് സേവനങ്ങള്‍ പാസ്‍പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴിയാണ് ലഭ്യമാവുന്നത്. 

റിയാദ്: സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് പാസ്‍പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഇനി പാസ്‍പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി നല്‍കണം. ഇന്ത്യയിലെ പാസ്‍പോര്‍ട്ട് സേവാ പദ്ധതി സൗദി അറേബ്യയിലും നടപ്പാക്കുന്നതിനാലാണിത്. നിലവില്‍ ഇന്ത്യക്ക് പുറത്ത് അമേരിക്കയിലും ബ്രിട്ടനിലും മാത്രമാണ് പാസ്‍പോര്‍ട്ട് സേവാ പദ്ധതി നടപ്പാക്കിയിട്ടുള്ളത്.

പാസ്പോർട്ട് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള അപേക്ഷകൾ സൗദി അറേബ്യയിലെ പ്രവാസികള്‍ ഓൺലൈനായി സമർപ്പിച്ചാൽ മാത്രമേ ഇനി മുതൽ സേവനം ലഭിക്കൂ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജ്യത്ത് പാസ്പോര്‍ട്ട് സേവനങ്ങള്‍ പാസ്‍പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴിയാണ് ലഭ്യമാവുന്നത്. ഈ സംവിധാനം വിദേശ രാജ്യങ്ങളിലെ എംബസികളിലും കോണ്‍സുലേറ്റുകളിലേക്കും കൂടി നടപ്പാക്കുകയാണ് വിദേശകാര്യ മന്ത്രാലയം. ആദ്യമായാണ് ഒരു ഗള്‍ഫ് രാജ്യത്തില്‍ പാസ്‍പോര്‍ട്ട് സേവാ സൗകര്യം തുടങ്ങുന്നത്. സൗദിയിലെ പ്രവാസികള്‍ നേരിട്ട് അപേക്ഷ നല്‍കുന്നതിന് പകരം പാസ്‍പോര്‍ട്ട് സേവാ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ആവശ്യമുള്ള സേവനത്തിന് അപേക്ഷ സമര്‍പ്പിക്കുകയാണ് വേണ്ടത്. ഇതിന്റെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും ഫീസു സഹിതം മുന്‍കൂട്ടി തെരഞ്ഞെടുക്കാവുന്ന സമയത്ത് നേരിട്ട് സമര്‍പ്പിക്കാം.

click me!