കുട്ടി ജനിച്ചാല്‍ ഇനി അച്ഛനും അവധി; സ്വകാര്യ മേഖലക്കായി നിര്‍ണായ ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ പ്രസിഡന്റ്

By Web TeamFirst Published Aug 30, 2020, 7:59 PM IST
Highlights

കുട്ടി ജനിച്ച സമയം മുതല്‍ ആറ് മാസം തികയുന്നത് വരെയുള്ള കാലയളവിനിടയില്‍ ഈ അവധി പ്രയോനപ്പെടുത്താം. പുതിയ ഉത്തരവോടെ, പിതൃത്വ അവധി നല്‍കുന്ന ആദ്യത്തെ അറബ് രാജ്യമായി മാറുകയാണ് യുഎഇ.

അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്ക് ഇനി പിതൃത്വ അവധി ലഭിക്കും. കുട്ടി ജനിച്ചാല്‍ അഞ്ച് ദിവസത്തേക്കാണ് ശമ്പളത്തോടെയുള്ള അവധി ലഭിക്കുക. ഇത് സംബന്ധിച്ചുള്ള ഉത്തരവ് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഞായറാഴ്‍ച പുറത്തിറക്കി.

കുട്ടി ജനിച്ച സമയം മുതല്‍ ആറ് മാസം തികയുന്നത് വരെയുള്ള കാലയളവിനിടയില്‍ ഈ അവധി പ്രയോനപ്പെടുത്താം. പുതിയ ഉത്തരവോടെ, പിതൃത്വ അവധി നല്‍കുന്ന ആദ്യത്തെ അറബ് രാജ്യമായി മാറുകയാണ് യുഎഇ. രാജ്യത്ത് ലിംഗസമത്വം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ മത്സരക്ഷമതയോടെ മുന്നോട്ടുപോകാനും കുടുംബങ്ങളില്‍ സ്ഥിരതയും സന്തോഷവും നിലനിര്‍ത്താനും ലക്ഷ്യമിട്ടാണ് നടപടി. ഒപ്പം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ രാജ്യത്തെ യുവജനങ്ങളെ പ്രേരിപ്പിക്കാന്‍ കൂടി ഈ തീരുമാനം ലക്ഷ്യമിടുന്നു.

click me!