പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി

Published : Feb 22, 2026, 03:25 PM IST
pathanamthitta native dies in kuwait

Synopsis

പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി. ഒന്നര മാസത്തോളമായി സ്ട്രോക്ക് വന്നതിനെ തുടർന്ന് കുവൈത്ത് അദാൻ ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ അഡ്മിറ്റ്‌ ആയിരുന്നു.

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. ചർച്ച് ഓഫ് ഗോഡ് അഹമ്മദി സഭ അംഗവും റാന്നി സ്വദേശിയുമായ കാട്ടാത്താനി പൊരുന്നെല്ലൂർ വീട്ടിൽ എബ്രഹാം ഫിലിപ്പ് (സാബു 57 വയസ്സ് ) ആണ് കുവൈത്തിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഒന്നര മാസത്തോളമായി സ്ട്രോക്ക് വന്നതിനെ തുടർന്ന് കുവൈത്ത് അദാൻ ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ അഡ്മിറ്റ്‌ ആയിരുന്നു. ഷൈല എബ്രഹാമാണ് ഭാര്യ. മക്കൾ : സ്റ്റെഫിൻ (കാനഡ), എലീന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യന്‍ വാദ്യോപകരണങ്ങള്‍ കൊണ്ട് യുഎഇയുടെ ദേശീയഗാനം
യുഎഇയിൽ വീണ്ടും മഴ; ഏപ്രിൽ 13 വരെ ജാഗ്രതാ നിർദ്ദേശം, മൂടൽമഞ്ഞിനും സാധ്യത