
മസ്കത്ത്: വ്യാഴാഴ്ച വൈകുന്നേരം ആരംഭിക്കുന്ന ആകമാന സുറിയാനി സഭയുടെ സുന്നഹദോസിൽ അദ്ധ്യക്ഷത വഹിക്കുന്നതിനായി പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം പാത്രിയർക്കിസ് ബാവ മസ്കത്തിലെത്തി. ഗാല മാര്‍തോസ്സ് മുനി യാക്കോബായ ഓര്‍ത്തഡോസ് സിറിയൻ പള്ളിയിൽ ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കുന്ന സുന്നഹദോസിൽ അമേരിക്ക, ലെബനൻ, മലങ്കര, കാനായ, സിംഹാസനപള്ളികൾ എന്നിവടങ്ങളിൽ നിന്നുമുള്ള നാല്പപത്തി രണ്ടിലധികം മെത്രാപ്പോലീത്തമാർ പങ്കെടുക്കും. കേരളത്തിൽ യാക്കോബായ സഭ നേരിടുന്ന പ്രതിസന്ധിയായിരിക്കും സുന്നഹദോസിൽ പ്രധാനമായും ചർച്ചചെയ്യുക. കേരളത്തിൽ നിന്ന് യാക്കോബായ സഭയിലെ എല്ലാ മെത്രപ്പോലീത്താമാരും പങ്കെടുക്കുമെന്നും മാധ്യമവിഭാഗം അറിയിച്ചു. രാത്രിയോടെ സുന്നഹദോസ് അവസാനിക്കും.
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam