യുഎഇയില്‍ നവംബര്‍‌ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കൂട്ടി

Published : Oct 31, 2021, 12:06 PM IST
യുഎഇയില്‍ നവംബര്‍‌ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കൂട്ടി

Synopsis

സൂപ്പര്‍ 98 പെട്രോളിന് 2.80 ദിര്‍ഹമായിരിക്കും നവംബര്‍ മാസത്തെ വില. ഒക്ടോബറില്‍ ഇത് 2.60 ദിര്‍ഹമായിരുന്നു. സ്‍പെഷ്യല്‍ 95 പെട്രോളിന് ഇപ്പോഴുള്ള 2.49 ദിര്‍ഹത്തില്‍ നിന്ന് 2.69 ദിര്‍ഹമായി വില വര്‍ദ്ധിക്കും. 

അബുദാബി: യുഎഇയില്‍ 2021 നവംബര്‍ മാസത്തേക്കുള്ള ഇന്ധനവില (Fuel price) പ്രഖ്യാപിച്ചു. ഞായറാഴ്‍ച ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റിയാണ് (UAE fuel price committee) ഞായാറാഴ്‍‌ച പുതിയ വില നിലവാരം പ്രഖ്യാപിച്ചത്. നവംബര്‍ ഒന്നു മുതല്‍ പെട്രോളിനും ഡീസലിനും വില വര്‍ദ്ധിക്കുന്നുണ്ട്.

സൂപ്പര്‍ 98 പെട്രോളിന് 2.80 ദിര്‍ഹമായിരിക്കും നവംബര്‍ മാസത്തെ വില. ഒക്ടോബറില്‍ ഇത് 2.60 ദിര്‍ഹമായിരുന്നു. സ്‍പെഷ്യല്‍ 95 പെട്രോളിന് ഇപ്പോഴുള്ള 2.49 ദിര്‍ഹത്തില്‍ നിന്ന് 2.69 ദിര്‍ഹമായി വില വര്‍ദ്ധിക്കും. ഇ-പ്ലസ് 91 പെട്രോളിന് ഇപ്പോള്‍ 2.42 ദിര്‍ഹമാണ് വിലയെങ്കില്‍ നവംബറില്‍ 2.61 ദിര്‍മായി ഉയരും. ഡീസല്‍ വില അടുത്തമാസം 2.81 ദിര്‍ഹമായി ഉയരും. ഇപ്പോള്‍ 2.51 ദിര്‍ഹമാണ് ഡീസലിന്റെ വില.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം
എയർ ഇന്ത്യയുടെ അനാസ്ഥ, നട്ടെല്ലിന് പരിക്കേറ്റ മലയാളിക്ക് സ്ട്രെച്ചർ അനുവദിച്ചില്ല