സൗദി അറേബ്യയില്‍ പെട്രോള്‍ വില വര്‍ധിച്ചു

By Web TeamFirst Published Mar 11, 2021, 8:43 AM IST
Highlights

ആദ്യമായി പെട്രോള്‍ വില ലിറ്ററിന് രണ്ട് റിയാലിന് മുകളിലെത്തി.

റിയാദ്: ലോകത്തെ ഏറ്റവും വലിയ പെട്രോളിയം ഉദ്പാദക, കയറ്റുമതി രാജ്യമായ സൗദി അറേബ്യയിൽ ചരിത്രത്തിലാദ്യമായി പെട്രോൾ വില രണ്ട് റിയാലിന് മുകളിലേക്കുയർന്നു. എല്ലാ മാസവും 11ാം തീയതി ഇന്ധനവില പുനരാലോചിക്കുന്ന, ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ പതിവ് നടപടിയുടെ ഭാഗമായി മാർച്ച് 11 രാത്രി വിലയിൽ മാറ്റം വരുത്തിയപ്പോഴാണ് മുന്തിയ ഇനം പെട്രോളിന്‍റെ  വില രണ്ട് റിയാലിന് മുകളിലേക്കുയർന്നത്. മുന്തിയ ഇനമായ ‘95’ പെട്രോളിന്‍റെ വില ലിറ്ററിന് 1.94 റിയാൽ എന്നത് 2.04 ആയി വർധിച്ചു. 91 ഇനം പെട്രോളിന്‍റെ വില ലിറ്ററിന് 1.81 റിയാലിൽനിന്ന് 1.90 ആയും വർധിച്ചു. ഡീഡലിന് ലിറ്ററിന് 0.52 ഹലാലയാണ് വില. 

click me!