
റിയാദ്: സൗദി കിരീടാവകാശിയും ഖത്തര്‍ അമീറും ഒരുമിച്ച് പുഞ്ചിരി തൂകി നില്‍ക്കുന്ന ഫോട്ടോ വൈറല്‍. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് ത്വഹ്നൂന്‍ ബിന്‍ സായിദ് അല്‍നഹ്യാനും ഒരുമിച്ചുള്ള ഫോട്ടോ സൗദി കിരീടാവകാശിയുടെ ഓഫീസ് ഡയറക്ടര്‍ ബദ്ര് അല്‍അസാകിര്‍ ആണ് ട്വീറ്ററിലൂടെ പുറത്തുവിട്ടത്.
ഔദ്യോഗിക പരിവേഷങ്ങളും അകമ്പടികളുമില്ലാതെ ചെങ്കടലില്‍ മൂവരും ഒരുമിച്ച് ഒഴിവു സമയം ചെലവഴിക്കുന്ന ഫോട്ടോയാണ് പുറത്തുവന്നത്. വേനല്‍ക്കാല വസ്ത്രമായ ഷോര്‍ട്സും ടീഷര്‍ട്ടും ഷര്‍ട്ടും ധരിച്ച് പുഞ്ചിരിക്കുന്ന നിലയിലാണ് മൂവരും ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഖത്തര്‍ പ്രതിസന്ധിക്ക് അന്ത്യം കുറിച്ച് അല്‍ഉല കരാര്‍ ഒപ്പുവെച്ച ശേഷം സൗദി അറേബ്യയും ഖത്തറും യു.എ.ഇയും തമ്മിലുള്ള ശക്തമായ ബന്ധം പ്രതിഫലിപ്പിക്കുന്നതാണ് ഈ ഫോട്ടോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam