
ദുബൈ: നാലംഗ മോഷണ സംഘത്തെ നാല് വര്‍ഷത്തിന് ശേഷം കുടുക്കാന്‍ ദുബൈ പൊലീസിന് സഹായകമായത് പൊട്ടിയ ചില്ലിന്റെ ചെറിയൊരു ഭാഗം. ചില്ലില്‍ നിന്ന് കണ്ടെടുത്ത വിരടലയാളം പിന്തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണമാണ് പ്രതികളെ കണ്ടെത്തുന്നതിലേക്ക് വഴിതെളിച്ചത്.
പ്രതികള്‍ ദുബൈ കോടതിയില്‍ വിചാരണ നേരിടുകയാണിപ്പോള്‍. പബ്ലിക് പ്രോസിക്യൂഷന്‍ രേഖകള്‍ പ്രകാരം 2016 നവംബര്‍ 21ന് അല്‍ നഖീലിലെ ഗ്രോസറി സ്റ്റോറിലാണ് മോഷണം നടന്നത്. ഇവിടുത്തെ ഗ്ലാസ് ഡോര്‍ തകര്‍ത്ത് 5000 ദിര്‍ഹം മോഷ്ടിക്കുകയായിരുന്നു. പൊട്ടിയ ചില്ലിന്റെ ഭാഗത്തുനിന്ന് കിട്ടിയ വിരലടയാളം പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളിലൊരാള്‍ പൊലീസിന്റെ വലയിലായി. ഇയാളെ അറസ്റ്റ് ചെയ്‍ത് ചോദ്യം ചെയ്‍തതോടെയാണ് മോഷണം നടത്തിയ മറ്റ് മൂന്ന് പേരെക്കുറിച്ചുമുള്ള വിവരം കിട്ടിയത്. പിന്നീട് ഇവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ