
കൊച്ചി: ഉംറ തീർഥാടനത്തിന് പോകാൻ എത്തിയവർ കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി. പെരുമ്പാവൂരിലുള്ള ഒരു ഏജൻസി മുഖേന എത്തിയ 200ൽ അധികം പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇവർ രാത്രി വിമാനതാവളത്തിലെത്തിയപ്പോഴാണ് യാത്രയ്ക്ക് തടസ്സമുണ്ട് എന്നറിയുന്നത്. എന്നാൽ ടിക്കറ്റുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണെന്നും ബംഗളൂരുവിലേക്ക് ബസ് മാർഗം എത്തിച്ച് അവിടെ നിന്നും സൗദിയിലെത്തിക്കാമെന്നും ഏജൻസിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. തീർഥാടകരിൽ ചിലർ ഇതിന് വഴങ്ങിയിട്ടില്ല. സംഭവത്തിൽ ഏജൻസി തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam