
ദുബായ്: യുഎഇയിൽ പരിശീലനപ്പറക്കലിനിടെ ചെറുവിമാനം തകർന്നുവീണ് 2 പേർ മരിച്ചു. പൈലറ്റും സഹയാത്രികനുമാണ് മരിച്ചത്. റാസ് അൽ ഖൈമ തീരത്തോട് ചേർന്നായിരുന്നു അപകടം. അൽ ജസീറ എയർ സ്പോർട്സ് ക്ലബിൻ്റെ വിമാനമാണ് തകർന്നു വീണത്. അതേസമയം, സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി ജനറൽ അതോരിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കളെ അധികൃതർ അനുശോചനം അറിയിച്ചു.
https://www.youtube.com/watch?v=Ko18SgceYX8
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam