
തിരുവനന്തപുരം: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുവൈത്തിന്റെ വിദേശനയം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച അദ്ദേഹം അയല്‍ രാജ്യങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്നുയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. മധ്യപൂര്‍വ മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമദ് അല്‍ജാബിര്‍ അൽ സബാഹിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. കുവൈത്തിന്റെ വിദേശനയം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച അദ്ദേഹം അയല്‍ രാജ്യങ്ങളുമായി മികച്ച ബന്ധം പുലർത്തിയിരുന്നു. മധ്യപൂർവ മേഖലയിൽ സമാധാനം നിലനിർത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam