കേരള പുനര്‍ നിര്‍മാണം; ധനസമാഹരണത്തിന് മുഖ്യമന്ത്രി ഇന്ന് യുഎഇയിലെത്തും

Published : Oct 17, 2018, 12:09 AM IST
കേരള പുനര്‍ നിര്‍മാണം; ധനസമാഹരണത്തിന് മുഖ്യമന്ത്രി ഇന്ന് യുഎഇയിലെത്തും

Synopsis

കേരളത്തിന്‍റെ പുനര്‍ നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് യുഎഇയിലെത്തും. മൂന്ന് ദിവസത്തെ പര്യടനത്തില്‍ രാജ്യത്തെ വ്യവസായികളുമായി കൂടിക്കാഴ്ച. നടത്തുന്ന അദ്ദേഹം മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യും. നാളെ രാവിലെ 7.30ന് അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകീട്ട് ആറുമണിക്ക് വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.

അബുദാബി: കേരളത്തിന്‍റെ പുനര്‍ നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് യുഎഇയിലെത്തും. മൂന്ന് ദിവസത്തെ പര്യടനത്തില്‍ രാജ്യത്തെ വ്യവസായികളുമായി കൂടിക്കാഴ്ച. നടത്തുന്ന അദ്ദേഹം മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യും.  രാവിലെ 7.30ന് അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകീട്ട് ആറുമണിക്ക് വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വിദേശ രാജ്യത്തു നിന്നു നേരിട്ട് സഹായം വാങ്ങുന്നതില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിലും യുഎഇയിലെ വ്യക്തികള്‍ വഴിയുള്ള ധനസമാഹരണമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ പ്രധാന ലക്ഷ്യം.

നോര്‍ക്ക ഡയറക്ടര്‍ എംഎ യൂസഫലിയുടെ നേതൃത്വത്തില്‍ ലോക കേരള സഭയിലെ യുഎഇയില്‍ നിന്നുള്ള അംഗങ്ങളുടെ യോഗവും നാളെ നടക്കും. 18,19,20 തിയതികളില്‍ അബുദാബി ദുബായി ഷാര്‍ജ എമിറേറ്റുകളില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ രാജ്യത്തെ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി സംസാരിക്കും. ലോകത്ത് ഏറ്റവുമധികം പ്രവാസി മലയാളികളുള്ള രാജ്യം എന്ന നിലയിലാണ് ധനസമാഹരണത്തിനായി യു.എ.ഇ.യിലേക്ക് മുഖ്യമന്ത്രി തന്നെ എത്തുന്നത്. 

കെഎംസിസിയടക്കം രാജ്യത്തെ മറ്റു രാഷ്ട്രീപാര്‍ട്ടി അനുകൂല സംഘടനകളെല്ലാം മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം പ്രവാസികളില്‍ പലരും ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ധനസഹായം നല്‍കിയ സാഹചര്യത്തില്‍ വീണ്ടും പണം പിരിക്കാനുള്ള വിദേശസന്ദര്‍ശനം എത്രത്തോളം വിജയിക്കുമെന്ന ആശങ്കയും സംഘാടകര്‍ക്കിടയിലുണ്ട്. ശബരിമലയിലെ സുപ്രീംകോടതി വിധിയുടെ സാഹചര്യവും സര്‍ക്കാര്‍ നിലപാടുമെല്ലാം വിദേശ ഫണ്ട് പിരിവിനെ ദോഷമായി ബാധിച്ചേക്കും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

2022ൽ കാണാതായ യുവതി, തിരോധാനത്തിൽ ദുരൂഹത, അന്വേഷണത്തിൽ പ്രതി സഹോദരൻ, കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു
ഒമാൻ ആകാശത്ത് ഇന്ന് അപൂർവ്വ കാഴ്ചയൊരുങ്ങുന്നു, ജെമിനിഡ് ഉൽക്കാവർഷം ദൃശ്യമാകും