
ദില്ലി: 16-ാമത് പ്രവാസി ഭാരതീയ് ദിവസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെല്ലുവിളികളുടെ വര്‍ഷമാണ് കഴിഞ്ഞതെന്നും പി എം കെയേഴ്സ് ഫണ്ടിലേക്കുള്ള പ്രവാസികളുടെ സംഭാവന പ്രശംസനീയമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
പ്രവാസികളുടെ വിദേശ രാജ്യങ്ങളിലെ സേവനങ്ങള്‍ മഹത്തരമാണെന്ന് എടുത്തുപറഞ്ഞ മോദി ഉദ്ഘാടന പ്രസംഗത്തില്‍ തിരുവള്ളുവരെ ഉദ്ദരിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ വെര്‍ച്വലായാണ് ഉദ്ഘാടനം നടന്നത്. ‘ആത്മനിർഭർ ഭാരതിനെ പ്രോത്സാഹിപ്പിക്കുക’ എന്നതാണ് 16-ാമത് പ്രവാസി ഭാരതീയ കൺവെൻഷൻ 2021ന്റെ പ്രമേയം. വിദേശ ഇന്ത്യക്കാരുമായി ഇടപഴകുന്നതിനും ബന്ധപ്പെടുന്നതിനുമുള്ള ഒരു പ്രധാന വേദിയാണ് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ