പ്രമുഖ പ്രവാസി മലയാളി ബാങ്കര്‍ കെ പി കോശി അന്തരിച്ചു

By Web TeamFirst Published Jan 9, 2021, 10:21 AM IST
Highlights

2009ല്‍ കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്നും ഡപ്യൂട്ടി ജനറല്‍ മാനേജറായി വിരമിച്ച കെ പി കോശി അത്രയും ഉന്നത സ്ഥാനത്ത് എത്തിയ ആദ്യ മലയാളിയാണ്.

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ബാങ്കര്‍ ആയിരുന്ന കോഴഞ്ചേരി പുന്നക്കാട് മലയില്‍ കൊറ്റന്‍കുളത്ത് കെ പി കോശി(73) അന്തരിച്ചു. ഇന്നലെ അബുദാബിയിലെ ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലായിരുന്നു അന്ത്യം സംഭവിച്ചത്. 

കുവൈത്തിലെ ക്രൈസ്തവ ആത്മീയ കൂട്ടായ്മാ രംഗത്തും സജീവമായിരുന്നു അദ്ദേഹം. 2009ല്‍ കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്നും ഡപ്യൂട്ടി ജനറല്‍ മാനേജറായി വിരമിച്ച കെ പി കോശി അത്രയും ഉന്നത സ്ഥാനത്ത് എത്തിയ ആദ്യ മലയാളിയാണ്. കുവൈത്ത് നാഷണല്‍ ഇവാന്‍ജെലിക്കല്‍ ചര്‍ച്ച് അഡ്മിനിസ്‌ട്രേറ്ററായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള 30 സഭകളെ പ്രതിനിധീകരിക്കുന്ന കുവൈത്ത് മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍(കെടിഎംസിസി) പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

കോഴഞ്ചേരിയിലെ പുന്നയ്ക്കാട് മലയില്‍ കൊറ്റന്‍കുളത്ത് ഫിലിപ്പ് ജോര്‍ജ്-ഏലിയാമ്മ ദമ്പതികളുടെ മകനായ കെ പി കോശി 1970 ഡിസംബര്‍ 31 നാണ് ജോലി തേടി കുവൈത്തിലെത്തിയത്. 2018ലാണ് യുഎഇയിലുള്ള മകന്റെയൊപ്പം കോശി അബുദാബിയിലേക്ക് താമസം മാറുന്നത്. കോട്ടയം കണ്ടപ്പള്ളില്‍ പരേതയായ സിസിലിയാണ് അദ്ദേഹത്തിന്റെ ഭാര്യ. മക്കള്‍: ആഷിഷ് ഐപ്പ് കോശി, ആഷി ഫിലിപ്പ് കോശി. 
 

click me!