ആൾക്കൂട്ടത്തിനിടെ വാൾ വീശി യുവതി, സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ, പിന്നാലെ അറസ്റ്റ്

Published : Dec 09, 2025, 01:07 PM IST
screengrab

Synopsis

ആൾക്കൂട്ടത്തിനിടയിൽ വാൾ വീശിയ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ അറസ്റ്റ്. ദേശീയ ദിനാഘോഷങ്ങള്‍ക്കിടെയാണ് യുവതി വാള്‍ വീശിയത്. ഏഷ്യൻ പൗരന്മാരിൽ ഒരാൾക്ക് വാൾ കൊണ്ടുള്ള കുത്തേറ്റിട്ടുണ്ട്.

ഫുജൈറ: യുഎഇയുടെ 54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. ആൾക്കൂട്ടത്തിനിടയിൽ വാൾ (തൽവാർ) വീശിയ മൊറോക്കൻ യുവതിയെയാണ് ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു.

അൽ-ഫുകൈത്ത് പ്രദേശത്തെ ആഘോഷങ്ങൾക്കിടെ യുവതി വാൾ വീശുന്നതിന്‍റെ വീഡിയോ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് 23 വയസ്സുള്ള യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. നിയമനടപടികൾക്കായി യുവതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പൊലീസ് അറിയിച്ചു. സംഭവത്തിൽ പങ്കെടുത്ത ഏഷ്യൻ പൗരന്മാരിൽ ഒരാൾക്ക് വാൾ കൊണ്ടുള്ള കുത്തേറ്റിട്ടുണ്ട്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

ഇത്തരം പെരുമാറ്റം യുഎഇയിലെ നിയമങ്ങളുടെയും ആചാരങ്ങളുടെയും ലംഘനമാണെന്നും പൊതു സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അധികൃതർ വ്യക്തമാക്കി. ദേശീയ ആഘോഷങ്ങൾക്കിടയിലെ ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്ന് പൊലീസ് കൂട്ടിച്ചേർത്തു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ ആഘോഷങ്ങൾ യുഎഇ മൂല്യങ്ങൾക്കനുസൃതമായി സുരക്ഷിതമായി നടക്കുന്നതിനും വേണ്ടി, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഫുജൈറ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മുഹമ്മദ് ബിൻ നയേ ടാനിജി പറഞ്ഞു. നേരത്തെ, ഈദ് അൽ ഇത്തിഹാദ് അവധി ദിവസങ്ങളിൽ അശ്രദ്ധമായി വാഹനമോടിക്കുകയും സുരക്ഷാ നിയമങ്ങൾ ലംഘിക്കുകയും ചെയ്തതിന് 16 യുവാക്കളെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിരുന്നു.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യത, ഖത്തറിൽ കാലാവസ്ഥാ മുന്നറിയിപ്പ്
റിയാദിൽ നിന്ന് 2 മണിക്കൂറിൽ ദോഹയിലെത്താം, അതിവേഗ റെയിൽവേ വരുന്നു, കരാറൊപ്പിട്ട് സൗദിയും ഖത്തറും