
മനാമ: പ്രവാസി സമൂഹത്തിന് നിയമ അവബോധവും സർക്കാർ സേവനങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസി ലീഗൽ സെൽ (പിഎൽസി) ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച 'കണക്റ്റിംഗ് പീപ്പിൾ 7-ാം പതിപ്പ്' പരിപാടി സംഘടിപ്പിച്ചു. ജൂൺ 12-ന് സെഗയ്യയിലെ ബഹ്റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് വൻ ജനപങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിക്ക് പിഎൽസി ബഹ്റൈൻ ചാപ്റ്റർ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി മുഹമ്മദ് സലീം സ്വാഗതം ആശംസിച്ചു. വിശിഷ്ടാതിഥികൾ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. സുപ്രീം കോടതി ഓഫ് ഇന്ത്യയിലെ അഡ്വക്കേറ്റ്- ഓൺ- റെക്കോർഡും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റുമായ അഡ്വ. ജോസ് എബ്രഹാം ഓൺലൈനായി അദ്ധ്യക്ഷ പ്രസംഗം നിർവഹിച്ചു. പിഎൽസി ബഹ്റൈൻ ചാപ്റ്റർ രക്ഷാധികാരിയും ബഹ്റൈൻ മീഡിയ സിറ്റി സിഎംഡിയുമായ ഫ്രാൻസിസ് കൈതാരത്ത് ആശംസാപ്രസംഗം നടത്തി.
വിവിധ സർക്കാർ വകുപ്പുകളിലെയും അന്താരാഷ്ട്ര സംഘടനകളിലെയും ഉന്നത ഉദ്യോഗസ്ഥർ നയിച്ച അവബോധ ക്ലാസുകളും പ്രഭാഷണങ്ങളും പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു. നാഷണാലിറ്റി, പാസ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് വകുപ്പിനെ പ്രതിനിധീകരിച്ച് ക്യാപ്റ്റൻ മുഹമ്മദ് അബ്ദുൽ അസീസ് അൽ ഹമ്മാദി, ഫസ്റ്റ് ലെഫ്റ്റനന്റ് അബ്ദുള്ള ഫുഅദ് അൽ ഹാജി, ലത്തീഫ ഫഖ്റൂ ഹസൻ ബുഫുതൈം എന്നിവർ പങ്കെടുത്തു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയെ പ്രതിനിധീകരിച്ച് ഫഹദ് അൽ ബിനാലി, ഡയറക്ടർ – പാർട്ണർഷിപ്പ് ആൻഡ് ഔട്ട്റീച്ച്, ഷൈഖ നബീൽ അൽ മുല്ല എന്നിവർ പങ്കെടുത്തു. സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ നെ പ്രതിനിധീകരിച്ച് അഹമ്മദ് അൽ ഖനിയ (ഹെഡ് ഓഫ് ലീഗൽ ലെജിസ്ലേറ്റീവ് അഫയേഴ്സ്), മറിയം ജുമ ഫസയ്യ (ഹെഡ് ഓഫ് വർക്ക് ഇൻജുറീസ്), നൂർ അഹമ്മദ് അൽ സയേഘ് (ഇൻഫർമേഷൻ സിസ്റ്റംസ് അനലിസ്റ്റ്), ഫൈസൽ ഖാലിദ് അബ്ദുള്ള (ഇൻഷുറൻസ് സർവീസസ് സ്പെഷ്യലിസ്റ്റ്) എന്നിവർ പങ്കെടുത്തു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഉദ്യോഗസ്ഥരും എസ്ഐഒ പ്രതിനിധികളും ട്രാഫിക് നിയമങ്ങൾ, റോഡ് സുരക്ഷ, തൊഴിൽ അപകട ഇൻഷുറൻസ്, എൻഡ് ഓഫ് സർവീസ് ആനുകൂല്യങ്ങൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻനെ പ്രതിനിധീകരിച്ച് ലേബർ മൊബിലിറ്റി പ്രോജക്ട് ഓഫീസർ നിഹാൽ എകെഎൽ സുരക്ഷിത കുടിയേറ്റം, തൊഴിലാളി സംരക്ഷണം, കുടിയേറ്റ സേവനങ്ങൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ശ്രീലങ്കൻ എംബസിയിലെ കോൺസുലർ അറ്റാഷെ മിസ്സ് തരംഗിക, നേപ്പാൾ എംബസിയിലെ ലേബർ അറ്റാഷെ മിസ്സ് സുനിത താപ്പ എന്നിവരും പങ്കെടുത്തു. പിഎൽസി പാനൽ അഭിഭാഷകരായ അഡ്വ. ബുഷ്റ മയൂഫ്, അഡ്വ. താരിഖ് അലൗൺ എന്നിവർ നയിച്ച ലീഗൽ ടോക്ക് സെഷൻ ഏറെ ശ്രദ്ധേയമായി. പ്രവാസികൾ നേരിടുന്ന വിവിധ നിയമപ്രശ്നങ്ങൾക്കും ലഭ്യമായ നിയമപരമായ പരിഹാര മാർഗങ്ങൾക്കും അവർ വിശദീകരണം നൽകി.
പരിപാടിയുടെ ഏറ്റവും ശ്രദ്ധേയമായ ഘടകമായിരുന്നു ഓപ്പൺ ചോദ്യോത്തര സെഷൻ . ഇന്ത്യൻ, ഫിലിപ്പീൻ, ശ്രീലങ്കൻ, നേപ്പാളി, ആഫ്രിക്കൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ പരിപാടിയിൽ നേരിട്ടും ഓൺലൈനായും പങ്കെടുത്തു. സൂം പ്ലാറ്റ്‌ഫോമിലൂടെയും ലൈവ് ടെലികാസ്റ്റിലൂടെയും നിരവധി പേർ പരിപാടി പിന്തുടർന്നു. പിഎൽസി ഗ്ലോബൽ പിആർഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി ഡോ. റിതിൻ രാജ്, ഗവണിംഗ് കൗൺസിൽ അംഗങ്ങൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി. പിഎൽസി ട്രഷറർ ഗണേഷ് മൂർത്തി നന്ദിപ്രസംഗം നടത്തി. പ്രവാസികളുടെ അവകാശ സംരക്ഷണം, നിയമ അവബോധം, സുരക്ഷിത കുടിയേറ്റം, സാമൂഹിക നീതി എന്നിവ ലക്ഷ്യമാക്കി ഇനിയും കൂടുതൽ ജനകീയ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam