വിവരാവകാശ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ച് പ്രവാസി ലീഗൽ സെൽ

Published : Oct 30, 2025, 05:58 PM IST
pravasi legal cell

Synopsis

പത്മനാഭൻ മെമ്മോറിയൽ വിവരാവകാശ പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവരാവകാശ നിയമത്തിൻറെ പ്രചാരത്തിനും പ്രയോഗത്തിനും വിശിഷ്ട സേവനം ചെയ്തവർക്കാണ് ഈ പുരസ്കാരം നൽകുന്നത്.

കൊച്ചി: പ്രവാസി ലീഗൽ സെൽ ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള പത്മനാഭൻ മെമ്മോറിയൽ വിവരാവകാശ പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവരാവകാശ നിയമത്തിൻറെ പ്രചാരത്തിനും പ്രയോഗത്തിനും വിശിഷ്ട സേവനം ചെയ്തവർക്കാണ് ഈ പുരസ്കാരം നൽകുന്നത്.

പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് അവാർഡ്. വിവിധ മേഖലയിൽ നിന്നുള്ള വിദഗ്ധ ജൂറിയാണ് വിജയിയെ തിരഞ്ഞെടുക്കുക . pravasilegalcell@gmail.com എന്ന ഈമെയിലിലോ The Secretary, Pravasi Legal Cell, D/ 144/ A, Ashram, New Delhi- 14 എന്ന വിലാസത്തിലോ നവംബർ 30 നകം അപേക്ഷ ലഭിക്കണം. അവാർഡിനായി പരിഗണിക്കേണ്ട വിവിധ രേഖകളും അപേക്ഷയോടൊപ്പം ചേർക്കണം.

പ്രമുഖ വിവരാവകാശ പ്രവർത്തകനും എറണാകുളത്തെ ജില്ലാ കൺസ്യൂമർ കോടതി അദ്ധ്യക്ഷനുമായ ഡി.ബി. ബിനു, വിവരാവകാശ പ്രവർത്തകൻ സുബാഷ് ചന്ദ്ര അഗർവാൾ, കേരളത്തിലെ മുൻ വിവരാവകാശ കമ്മീഷണർ ഡോ. അബ്ദുൽ ഹക്കീം, മാദ്ധ്യമ പ്രവർത്തകൻ കെ രാധാകൃഷ്ണൻ, സൗദി അറേബ്യയിലെ വിവരാവകാശ പ്രവർത്തകനായ ഡോമിനിക് സൈമൺ എന്നിവരാണ് മുൻ അവാർഡ് ജേതാക്കൾ. പ്രവാസി ലീഗൽ സെല്ലിന്റെ ആദ്യ വൈസ് പ്രസിഡന്റായിരുന്ന കെ. പദ്മനാഭൻ്റെ സ്മരണാർത്ഥമാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ