
അബുദാബി: യുഎഇയില്‍ പെരുന്നാള്‍ നമസ്‍കാരത്തിന്റെ സമയക്രമം പ്രഖ്യാപിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പള്ളികളിലും ഈദ് മുസല്ലകളിലും ഇത്തവണ പെരുന്നാള്‍ നമസ്‍കാരമുണ്ടാവില്ല. സ്വന്തം താമസ സ്ഥലങ്ങളില്‍ തന്നെ കുടുംബത്തോടൊപ്പമോ വ്യക്തിപരമായോ പെരുന്നാള്‍ നമസ്‍കാരങ്ങള്‍ നടത്താമെന്നാണ് നിര്‍ദേശം. രാജ്യത്തുടനീളമുള്ള പള്ളികളില്‍ നിന്ന് നമസ്‍കാരത്തിന് മുന്നോടിയായി തക്ബീറുകള്‍ മുഴങ്ങും.
അബുദാബി - 6.07am
അല്‍ ഐന്‍ - 6.01am
മദീനത്ത് സായിദ് - 6.12am
ദുബായ് - 6.03am
ഷാര്‍ജ - 6.02am
അജ്മാന്‍ - 6.02am
ഉമ്മുല്‍ ഖുവൈന്‍ - 6.01am
റാസല്‍ഖൈമ - 5.59am
ഫുജൈറ - 5.58am
പെരുന്നാളിനോടനുബന്ധിച്ചുള്ള ബലി കര്‍കര്‍മം രാവിലെ 6.30 മുതല്‍ നടത്താമെന്ന് ജനറല്‍ അതോരിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്റ് എന്‍ഡോവ്മെന്റ്സ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam