
മനാമ: പുതിയ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ സ്വീകരിക്കുന്നത് പുനരാരംഭിക്കുമെന്ന് ബഹ്‌റൈന്‍. ഓഗസ്റ്റ് ഒമ്പത് മുതല്‍ പുതിയ വര്‍ക്ക് പെര്‍മിറ്റിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി(എല്‍എംആര്‍എ) അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് മാര്‍ച്ച് മുതല്‍ നിര്‍ത്തി വെച്ചിരുന്നു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവണ്‍മെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് പുനരാരംഭിക്കുന്നതോടെ സ്വകാര്യ തൊഴില്‍ദാതാക്കള്‍ക്ക് വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കഴിയും. റിക്രൂട്ട്‌മെന്റ് പരസ്യങ്ങള്‍ പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി നല്‍കിയത്. സ്വദേശികള്‍ക്കും നിലവില്‍ ബഹ്‌റൈനില്‍ കഴിയുന്ന പ്രവാസികള്‍ക്കും അപേക്ഷ നല്‍കാന്‍ അവസരം ലഭ്യമാക്കുന്നതിന് വേണ്ടിയാണിത്. പരസ്യം നല്‍കി രണ്ടാഴ്ചക്കുള്ളില്‍ സ്വദേശികളോ ബഹ്‌റൈനിലുള്ള പ്രവാസികളോ അപേക്ഷിക്കുന്നില്ലെങ്കില്‍ വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam