
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള തീർത്ഥാടകർക്ക് സൗദി അറേബ്യയിലേക്ക് ഹജ്ജിന് പോകാനുള്ള ആവശ്യമായ നടപടികളും ഒരുക്കങ്ങളും പൂർത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. തീർത്ഥാടകരുടെ ആദ്യ സംഘം അടുത്ത വെള്ളിയാഴ്ച രാവിലെയും, ഏറ്റവും കൂടുതൽ തീർത്ഥാടകരുള്ള വിമാനം ഞായറാഴ്ചയും പുറപ്പെടും. ഈ വർഷത്തെ ഹജ്ജ് സീസൺ മികച്ചതാക്കാനും കഴിഞ്ഞ വർഷം സംഭവിച്ച പ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. പരാതികളിൽ തുടർനടപടികൾ സ്വീകരിച്ച് ഈ സീസണിൽ അവ ഒഴിവാക്കാൻ ശ്രമിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ 2400ൽ അധികം നുസുക് കാർഡുകൾ തീർത്ഥാടകർക്കായി സജീവമാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഹജ്ജ് കർമ്മങ്ങൾ സുഗമമായും എളുപ്പത്തിലും നിർവഹിക്കുന്നതിന് തീർഥാടകർക്ക് സേവനങ്ങൾ സുഗമമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, കുവൈറ്റ് തീർഥാടകർക്കായി എട്ട് പുതിയ പൊതു സേവന സ്ഥലങ്ങൾ അനുവദിച്ചതാണ് ഈ സീസണിലെ ഏറ്റവും ശ്രദ്ധേയമായ കൂട്ടിച്ചേർക്കലുകളിൽ ഒന്നെന്ന് ഫീൽഡ് സന്ദർശനങ്ങൾ നടത്തിയ ഹജ്ജ്, ഉംറ കാര്യ വകുപ്പ് ഡയറക്ടർ സത്താം അൽ-മുസൈൻ പറഞ്ഞു.തീർഥാടകർക്കുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് വിമാനത്താവളത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. അവർക്ക് സേവനങ്ങൾ നൽകുന്നതിനുള്ള സമഗ്രമായ ഒരു പദ്ധതിയും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ