റമദാൻ വൃതാരംഭത്തിനുള്ള ഒരുക്കങ്ങൾ സൗദിയിൽ പൂർത്തിയായി; പുണ്യമാസത്തെ വരവേൽക്കാൻ മലയാളികളും ഒരുങ്ങി

By Web TeamFirst Published May 6, 2019, 12:32 AM IST
Highlights

സൗദിയിലെ എല്ലാ പള്ളികളിലും റമദാൻ കേന്ദ്രങ്ങളിലും പ്രാർത്ഥനക്കു എത്തുന്നവർക്കായി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. റമദാനോട് അനുബന്ധിച്ചു വ്യാപാര കേന്ദ്രങ്ങളിലും വിപുലമായ ഒരുക്കങ്ങളാണ് ചെയ്തിരിക്കുന്നത്

റിയാദ്: പുണ്യ മാസത്തിലെ വൃതാനുഷ്‌ടാനത്തിനായി ഓരോ വിശ്വാസിയും മനസിനെയും ശരീരത്തെയും പാകപ്പെടുത്തിക്കഴിഞ്ഞു. വൃതശുദ്ധിയുടെ നാളുകളാണ് ഇനിയുള്ള 30 ദിവസം. വീടും താമസ സ്ഥലവും ശുചീകരിച്ചും ആത്മീയ ഉന്നതിക്കായുള്ള മാനസിക തയ്യാറെടുപ്പും നടത്തിക്കഴിഞ്ഞു വിശ്വാസികൾ.

സൗദിയിലെ എല്ലാ പള്ളികളിലും റമദാൻ കേന്ദ്രങ്ങളിലും പ്രാർത്ഥനക്കു എത്തുന്നവർക്കായി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. റമദാനോട് അനുബന്ധിച്ചു വ്യാപാര കേന്ദ്രങ്ങളിലും വിപുലമായ ഒരുക്കങ്ങളാണ് ചെയ്തിരിക്കുന്നത്. റമദാനെ വരവേൽക്കാൻ വിശുദ്ധ ഹറമിലും ഒരുക്കങ്ങൾ പൂർത്തിയായി. മലയാളികളും വൃതാരംഭത്തിന്‍റെ തിരക്കില്‍ തന്നെയാണ്.

click me!