
അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം യുഎഇയും ബഹ്റൈനും സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ സായിദ് മെഡല്‍ സ്വീകരിക്കുന്ന അദ്ദേഹം അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനുമായി കൂടിക്കാഴ്ച നടത്തും.
സന്ദര്‍ശന തീയ്യതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഓഗസ്റ്റ് 23ന് യുഎഇയിലെത്തുന്ന അദ്ദേഹം 24ന് ബഹ്റൈനിലേക്ക് പോകുമെന്നാണ് സൂചന. ഈ മാസം 22 മുതല്‍ 26 വരെ പ്രധാനമന്ത്രി വിദേശ സന്ദര്‍ശനത്തിലായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 24 മുതല്‍ 26 വരെ ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും. ഇതിന് മുന്നോടിയായി യുഎഇയും ബഹ്റൈനും സന്ദര്‍ശിക്കുമെന്നാണ് സൂചന.
2019 ഏപ്രിലിലാണ് യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ സായിദ് മെഡല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിയുടെ മൂന്നാമത്തെ യുഎഇ സന്ദര്‍ശനമാണിത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam