ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് കൊവിഡ് വാക്സിൻ സ്വീകരിച്ചു

By Web TeamFirst Published Nov 3, 2020, 5:53 PM IST
Highlights

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൊവിഡ് വാക്സിന്‍ സ്വീകരിച്ചു.

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. കൊവിഡ് രോഗത്തില്‍ നിന്ന് എല്ലാവര്‍ക്കും സംരക്ഷണം നല്‍കണമെന്നും  രോഗം ബാധിച്ചവര്‍ വേഗത്തില്‍ രോഗമുക്തരാവാന്‍ പ്രാര്‍ത്ഥിക്കുന്നതായും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. 

വൈറസിനെതിരായ വാക്സിന്‍ കണ്ടെത്തുന്നതില്‍ ഒറ്റകെട്ടായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ രംഗത്തുള്ളവരെ അദ്ദേഹം അഭിനന്ദിച്ചു. യുഎഇയില്‍ ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിക്കുന്ന വാക്സീൻ ക്ലിനിക്കൽ പരീക്ഷണത്തിന്റെ മൂന്നാമത്തേയും അവസാനത്തേയും ഘട്ടത്തിലാണ്. മലയാളികളടക്കം 31,000 ത്തിലേറെ  പേരാണ് വാക്സീൻ പരീക്ഷണത്തിന് തയാറായിട്ടുള്ളത്. 

click me!