വ്യക്തിയുടെ സമ്മതമില്ലാതെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു; സൗദിയില്‍ സ്വകാര്യ കമ്പനിക്ക് പിഴ

By Web TeamFirst Published Oct 24, 2020, 1:46 PM IST
Highlights

ഇതിന് പുറമെ പരാതിക്കാരന് ഒരു ലക്ഷം റിയാല്‍ നഷ്ടപരിഹാരവും കമ്പനി നല്‍കണമെന്നും അതോറിറ്റി ഉത്തരവിട്ടു.

റിയാദ്: സമ്മതമില്ലാതെ വ്യക്തിയുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയ സ്വകാര്യ കമ്പനിക്ക് സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി പിഴ ചുമത്തി. 24,000 റിയാലാണ് കമ്പനി പഴി അടയ്‌ക്കേണ്ടത്. 

ഇതിന് പുറമെ പരാതിക്കാരന് ഒരു ലക്ഷം റിയാല്‍ നഷ്ടപരിഹാരവും കമ്പനി നല്‍കണമെന്നും അതോറിറ്റി ഉത്തരവിട്ടു. രേഖാമൂലമുള്ള അനുമതിയോ സമ്മതമോ കൂടാതെയാണ് പരാതിക്കാരന്റെ ഫോട്ടോ കമ്പനി പരസ്യപ്പെടുത്തിയത്. ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്നും നീക്കം ചെയ്യണമെന്നും അതോറിറ്റി കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി. സാഹിത്യ, കലാ രചനകളും കൃതികളും ഉപയോഗിക്കുന്നതിന് ഉടമയില്‍ നിന്ന് രേഖാമൂലം അനുമതി നേടുന്നത് ശിക്ഷാ നടപടികള്‍ ഒഴിവാക്കുമെന്ന് സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി മുന്നറിയിപ്പ് നല്‍കി. 
 

click me!