യുഎഇയിൽ പൊതുമാപ്പ് തീരാൻ 20 ദിവസം കൂടി: അവസരം ഉപയോഗിക്കാതെ അനവധി പേര്‍

By Web TeamFirst Published Oct 8, 2018, 11:15 AM IST
Highlights

യുഎഇയിലെ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി 20 ദിവസം കൂടി. പൊതുമാപ്പിന്‍റെ കാലാവധി അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും പകുതിയിലേറെ പേര്‍ ഇപ്പോഴും അവസരം ഉപയോഗപ്പെടുത്താന്‍ തയ്യാറായില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ദുബായ്: യുഎഇയിലെ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി 20 ദിവസം കൂടി. പൊതുമാപ്പിന്‍റെ കാലാവധി അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും പകുതിയിലേറെ പേര്‍ ഇപ്പോഴും അവസരം ഉപയോഗപ്പെടുത്താന്‍ തയ്യാറായില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ചെക്കുകേസുകളില്‍ കഴിയുന്നതിനാല്‍ പൊതുമാപ്പ് ആനുകൂല്യം തേടി പോകുമ്പോള്‍ പോലീസ് പിടിയിലാകുമോയെന്ന ഭയമാണ് പലരേയും അവസരം ഉപയോ​ഗിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. 

വിസ നിയമങ്ങളില്‍ ഇളവ് വരുത്തിയ സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് പൊതുമാപ്പ് പ്രഖ്യാപനം യുഎഇ ഭരണകൂടം നടത്തിയത്. രേഖകള്‍ ശരിയാക്കാനും ശിക്ഷാനടപടികള്‍ക്ക് വിധേയരാവാതെ രാജ്യം വിടാനമുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭ്യമാക്കുക. ഓഗസ്റ്റ് ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള മൂന്ന് മാസമാണ് യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. 

click me!