Latest Videos

യുഎഇ ദേശീയ ദിനം, സ്മരണ ദിനാചരണം; പൊതു അവധി പ്രഖ്യാപിച്ചു

By Web TeamFirst Published Nov 22, 2020, 5:53 PM IST
Highlights

ഡിസംബര്‍ ആറ് ഞായറാഴ്ച മുതലാകും ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുകയെന്ന് മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

അബുദാബി: യുഎഇയുടെ 49-ാമത് ദേശീയ ദിനം, സ്മരണ ദിനാചരണം(രക്തസാക്ഷി ദിനം)എന്നിവയോടനുബന്ധിച്ച് പൊതു മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഡിസംബര്‍ ഒന്ന് ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് വ്യാഴാഴ്ച വരെയാണ് പൊതു അവധി പ്രഖ്യാപിച്ചത്.

വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി ചേരുമ്പോള്‍ ആകെ അഞ്ചു ദിവസമാണ് ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. ഡിസംബര്‍ ആറ് ഞായറാഴ്ച മുതലാകും ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുകയെന്ന് മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഡിസംബര്‍ ഒന്നിനാണ് സ്മരണ ദിനാചരണത്തിന്‍റെ ഭാഗമായുള്ള അവധി. ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ യുഎഇ ദേശീയ ദിനാഘോഷത്തിനോട് അനുബന്ധിച്ച് അവധിയായിരിക്കും.

عطلة و الـ 49 لدولة في

من 1 وحتى 3 ديسمبر 2020 pic.twitter.com/eIIjeDn7aS

— FAHR (@FAHR_UAE)
click me!