ബോയിങ് വിമാനങ്ങളില്‍ പൂര്‍ണവിശ്വാസമെന്ന് ഖത്തര്‍ എയര്‍വേയ്സ്; കൂടുതല്‍ മാക്സ് 737 വിമാനങ്ങള്‍ വാങ്ങും

By Web TeamFirst Published Mar 27, 2019, 4:29 PM IST
Highlights

മിഡില്‍ ഈസ്റ്റിലെ പ്രധാന വിമാനകമ്പനികളിലൊന്നായ ഖത്തര്‍ എയര്‍വേയ്സ് ബോയിങിനെ പ്രധാന ഉപഭോക്താക്കളിലൊന്നാണ്. നേരത്തെ എയര്‍ബസ് വിമാന കമ്പനിയുമായുണ്ടായ പ്രശ്നങ്ങള്‍ക്ക് ശേഷം ഖത്തര്‍ എയര്‍വേയ്സ് 20 ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. 

മസ്കത്ത്: തുടര്‍ച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലായ ബോയിങ് വിമാനക്കമ്പനിക്ക് ശക്തമായ പിന്തുണയുമായി ഖത്തര്‍ എയര്‍വേയ്സ്. ബോയിങിന്റെ വിമാനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് അഭിപ്രായപ്പെട്ട ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍, ബോയിങ് 737 മാക്സ് വിഭാഗത്തില്‍ പെടുന്ന 15 വിമാനങ്ങള്‍ കൂടി വാങ്ങുമെന്നും അറിയിച്ചു.

മിഡില്‍ ഈസ്റ്റിലെ പ്രധാന വിമാനകമ്പനികളിലൊന്നായ ഖത്തര്‍ എയര്‍വേയ്സ് ബോയിങിനെ പ്രധാന ഉപഭോക്താക്കളിലൊന്നാണ്. നേരത്തെ എയര്‍ബസ് വിമാന കമ്പനിയുമായുണ്ടായ പ്രശ്നങ്ങള്‍ക്ക് ശേഷം ഖത്തര്‍ എയര്‍വേയ്സ് 20 ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇതില്‍ അഞ്ച് വിമാനങ്ങള്‍ നേരത്തെ കൈമാറി. അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ബാക്കി വിമാനങ്ങള്‍ ലഭിക്കുന്നത് വൈകുമെന്നും ബേക്കര്‍ പറഞ്ഞു. തകരാറുകള്‍ പരിഹരിച്ച് ബോയിങ് വീണ്ടും ആകാശത്തിലേക്ക് ഉയരുമെന്ന് തനിക്ക് ഉറപ്പുണ്ട്. ബോയിങിന്റെ പരിശീലന പരിപാടികളില്‍ ഖത്തര്‍ എയര്‍വേയ്സ് പങ്കെടുക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

click me!